2010-12-14 14:36:18

കത്തോലിക്കര്‍ സഭയെ പണിതുയര്‍ത്തുന്ന സജീവശിലകളായിത്തീരണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ.


14.12. 2010

ഡിസംബര്‍ പന്ത്രണ്ടാം തിയതി ഞായറാഴ്ച റോംരൂപതയില്‍ വിശുദ്ധ മാക്സ്മില്ലൃന്‍ കോള്‍ബെയുടെ നാമധേയത്തിലുള്ള ഇടവകദേവാലയം സന്ദര്‍ശിച്ച മാര്‍പാപ്പ അവിടെ ദിവ്യബലിമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ഇപ്രകാരം ആഹ്വാനം ചെയ്തത്. ആഗമനകാലം ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്കും ഭവനങ്ങളിലേക്കും സ്വീകരിക്കാന്‍ ഒരുങ്ങുന്ന കാലമാണെന്നനുസ്മരിച്ച മാര്‍പാപ്പ ക്രിസ്തുവിന്‍റ‍െ സാന്നിദ്ധ്യം വ്യക്തിജീവിതത്തിനും സമൂഹജീവിതത്തിനും പ്രകാശമേകുമെന്നും ഉദ്ബോധിപ്പിച്ചു.
ഇടവകസമൂഹം ഐക്യത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷൃം നല്‍കണമെന്നും കുടുംബജീവിതത്തില്‍ ദമ്പതികള്‍ തമ്മിലോ മാതാപിതാക്കളും മക്കളും തമ്മിലോ പ്രശ്നങ്ങള്‍ ഉണ്ടായാലും ദൈവസന്നിധിയില്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അവര്‍ തിരഞ്ഞെടുത്തിരിക്കുന്ന ജീവിതാന്തസ്സില്‍ വിശ്വസ്തതയോടെ ജീവിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വിശ്വപ്രകാശമായ ക്രിസ്തു നമുക്കെപ്പോഴും സമീപസ്ഥനാണെന്ന് പറഞ്ഞ മാര്‍പാപ്പ ക്രിസ്തു സാന്നിദ്ധ്യത്തില്‍ ജീവിച്ചുകൊണ്ട് ചെറിയ പ്രകാശനാളങ്ങളായി ലോകത്തില്‍ ജീവിക്കാന്‍ വിശ്വാസികളെ ക്ഷണിച്ചു.







All the contents on this site are copyrighted ©.