2010-12-08 17:48:03

അഴിമതിവിരുദ്ധ ദിനം
ഡിസംമ്പര്‍ ഒന്‍പത്


8 ഡിസംമ്പര്‍ 2010
വികസനത്തിനും സുസ്ഥിതിക്കും, ജനാധിപത്യത്തിനുതന്നെയും വിഘ്നമാണ് അഴിമതിയെന്ന് ഡിസംമ്പര്‍ 9, യുഎന്‍ ആചരിക്കുന്ന അന്തര്‍ദേശീയ അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. അഴിമതി ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും വിപരീതമായി സ്വാധീനിക്കുന്നുണ്ടെന്നും, അത് വിലവര്‍ദ്ധിപ്പിക്കുകയും ഉല്പന്നങ്ങളുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും, എന്നാല്‍ ഉല്പാദകര്‍ക്കോ ഉപഭോക്താക്കള്‍ക്കോ അതുകൊണ്ട് യാതൊരു മെച്ചവുമില്ലായെന്നുമുള്ള വസ്തുതയും മൂണ്‍ സന്ദേശത്തില്‍ ചൂണടിക്കാട്ടി. പൊതുമേഖലകളിലും സ്വകാര്യമേഖലകളിലും ധാര്‍മ്മികതയുടെ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് അഴിമതിക്ക് ഏക മറുമരുന്നെന്ന് ബാന്‍ കീ മൂണ്‍ ആഹ്വാനംചെയ്തു. ആഗോള സമാധാനത്തിന്‍റെയും പുരോഗതിയുടെയും പാതയില്‍ അഴിമതി നിര്‍മ്മാര്‍ജ്ജനം അനിവാര്യമാണെന്നും മൂണ്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.