2010-12-04 20:04:02

സമൂഹത്തിന്‍റെ നെടുംതൂണ്
കുടുംബമാണെന്ന്


4 ഡിസംമ്പര്‍ 2010
സ്ഥായിയായ സമൂഹത്തിന് കുടുംബമാണ് നെടുംതൂണെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഡിസംമ്പര്‍ 3-ാം തിയതി, വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്തെ റിക്കായുടെ നയതന്ത്രപ്രതിനിധിയെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ടു പ്രസ്താവിച്ചു. ധൃതഗതിയിലുള്ള സാമൂഹ്യ സാംസ്കാരിക പുരോഗതിയുടെ പാതയില്‍ ഏറെ കെടുതികള്‍ അനുഭവിക്കുന്നത് കുടുംബങ്ങളാണെന്നും, എന്നാല്‍ കുടുംബങ്ങള്‍ മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളുടെ ഉറവിടങ്ങളായി നിന്നെങ്കില്‍ മാത്രമേ, യുവതലമുറയെ നല്ല ക്രൈസ്തവരും നല്ല പൗരന്മാരുമായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു. ജീവന്‍റെ മൂല്യങ്ങള്‍ പരിരക്ഷിക്കുവാന്‍ Pact of San Jose എന്നപേരില്‍ കോസ്തെ റിക്കാ വത്തിക്കാനുമായി ചെയ്ത ഉടമ്പടി മാര്‍പാപ്പ അനുസ്മരിച്ചു. തിന്മയെ കരബലംകൊണ്ടുമാത്രമല്ല, മറിച്ച് നന്മയുടേയും സത്യത്തിന്‍റെയും കരുത്തുകൊണ്ടും നേടാനാവുമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഇന്നാളുകളില്‍ നിരന്തരമായ പേമാരിയുടെ കെടുതികള്‍ അനുഭവിക്കുന്ന കോസ്താ റിക്കായിലെ ജനങ്ങളോട് സഹാനുഭാവം പ്രകടമാക്കിയ മാര്‍പാപ്പ, ആനാടിന്‍റെ മദ്ധ്യസ്ഥയായ മാലാഖമാരുടെ രാജ്ഞിയുടെ, പരിശുദ്ധ കന്യാനാഥയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം നേരുകയും ചെയ്തു. കോസ്താ റിക്കായിലെ മാലാഖമാരുടെ രാജ്ഞിയുടെ നാമധേയത്തിലുള്ള ബസിലിക്ക ഈ വര്‍ഷം അതിന്‍റെ സ്ഥാപനത്തിന്‍റെ 375-ാം വാര്‍ഷികവും ജൂബിലിയും ആഘോഷിക്കുയാണെന്ന വസ്തുതയും മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. തന്‍റെ സ്ഥാനിക പത്രികകള്‍ മാര്‍പാപ്പയ്ക്കു സമര്‍പിച്ച വത്തിക്കാനിലേയ്ക്കുള്ള കോസ്തറിക്കായുടെ പുതിയ സ്ഥാനപതി, ഫെര്‍നാണ്ടോ സാഞ്ചെസ്സ് കാംമ്പോസ്, പ്രസിഡന്‍റിന്‍റെയും ജനങ്ങളുടെയും പേരില്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍നേരുകയും നന്ദിപറയുകയും ചെയ്തു.
 







All the contents on this site are copyrighted ©.