2010-12-04 20:36:57

ലിയോ 13-ാമന്‍ പാപ്പ
നീതിയുടെ പ്രവാചകന്‍


4 ഡിസംമ്പര്‍ 2010
ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ സാമൂഹ്യനീതിയുടെ പ്രവാചകനെന്ന്
ബിഷപ്പ് ജോസഫ് കരിയില്‍, കൊച്ചി രൂപതാ മെത്രാന്‍ വ്യക്തമാക്കി.
നവംമ്പര്‍ 27-ാം തിയതി റോരും നൊവാരും എന്ന സഭയുടെ സമൂഹ്യപ്രബോധനത്തെക്കുറിച്ച് പാലാരിവട്ടത്തുള്ള പാസ്റ്ററല്‍ ഓറിയെന്‍റേഷന്‍ സെന്‍റെര്‍ POC സംഘടിപ്പിച്ച ഏകദിനപഠന ശിബരം ഉദ്ഘാടനംചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ബഷപ്പ് കരിയില്‍.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചു ചിന്തിക്കുന്നതുപോലും വിപ്ലവമാണെന്നു കരുതപ്പെട്ടിരുന്ന ഒരു കാലത്താണ് വ്യവസായിക വിപ്ലവത്തിനുശേ‍ഷം ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ റേറും നൊവാരും Rerum Novarum, എന്ന സാമൂഹ്യപ്രബോധനത്തിലൂടെ ലോകം ചരിക്കേണ്ട സാമൂഹിക നീതിയുടെ പാതയേതെന്ന് നിര്‍വ്വചിച്ചതെന്ന് ബിഷപ്പ് ജോസഫ് കരിയില്‍ പ്രസ്താവിച്ചു. ജപമാലയും തിരുഹൃദയ പ്രതിഷ്ഠയും കത്തോലിക്കാ കുടുംബങ്ങള്‍ക്കു നല്കിയതു, മാത്രമല്ല ലിയോ 13-ാമന്‍ മാര്‍പാപ്പയുടെ സംഭാവന, മനുഷ്യന്‍റെ അനുദിന വിശ്വാസ ജീവിതത്തെ പ്രദീപ്തമാക്കാന്‍ ഉതകുന്ന നിരവധി ചാക്രികലേഖനങ്ങള്‍ മാര്‍പാപ്പ ലോകത്തിനു നല്കുയിട്ടുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ അലത്തറ പഠനശിബരത്തിന്‍റെ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു. കേരളത്തിലെ വിവിധ രൂപതകളില്‍നിന്നായി 300 പേര്‍‍ പഠനശിബരത്തില്‍ പങ്കെടുത്തു.







All the contents on this site are copyrighted ©.