2010-12-04 20:32:45

ദളിത് ക്രൈസ്തവ
വിമോചന ദിനം


4 ഡിസംമ്പര്‍ 2010
നീതി നടപ്പാക്കാന്‍ ഇനിയും വൈകുമോ, എന്ന് ഭാരതത്തിലെ
ദളിത് ക്രൈസ്തവ വിമോചന ദിനാചരണ സന്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഡിസംമ്പര്‍ 5-ാം തിയതി ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതി ദളിത് ക്രൈസ്തവ ദിനമായി ആചരിച്ചുകൊണ്ട് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഇപ്രകാരം ആശങ്കപ്പെടുന്നത്. ദേശീയ സ്വാതന്ത്ര്യത്തിന്‍റെ 60 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഭാരതത്തിലെ ദളിത സമൂഹങ്ങള്‍, scheduled castes and scheduled tribes വിശിഷ്യ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ വിവേചനത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ ജീവിക്കുകയാണെന്ന് സന്ദേശം ചൂണ്ടിക്കാട്ടി.
അടിസ്ഥാന ആവശ്യമായ കുടിവെള്ളം മുതല്‍ സര്‍ക്കാര്‍ തൊഴില്‍ സംവരണ മേഖലകള്‍വരെ നീതി നിഷേധനത്തിന്‍റെ ഒരു പരമ്പരയാണ് ഭാരതത്തിലെ ദളിത ക്രൈസ്തവര്‍ അനുഭവിക്കുന്നതെന്ന് സന്ദേശം വെളിപ്പെടുത്തി.
നീതി നിഷേധിക്കുന്നവനോ വൈകിക്കുന്നവനോ അല്ല ദൈവമെന്നും, അതുകൊണ്ട് പ്രാര്‍ത്ഥന മാത്രമല്ല പ്രവൃത്തിയിലൂടെയും വിശ്വാസ സമൂഹം ദളിതരായ ക്രൈസ്തവരുടെ നീതിലബ്ധിക്കും വിമോചനത്തിനുംവേണ്ടി നിയമപരമായും അധിക്രമങ്ങളില്ലാത്ത പ്രതിഷേധങ്ങളിലൂടെയും നിരന്തരമായി പോരാടണമെന്ന് ഡിസംമ്പര്‍ 5-ാം തിയിതി, ഞായറാഴ്ച ഭാരതത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പരസ്യമായി വായിച്ച സന്ദേശത്തില്‍ ദേശീയ മെത്രാന്‍ സമിതി ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.