2010-12-04 20:27:42

കുടിയേറ്റക്കാരുടെ ശുശ്രൂഷ
പ്രവാചക ദൗത്യം


4 ഡിസംബര്‍ 2010
ക്രൈസ്തവ സമൂഹങ്ങളുടെ പ്രവാചകദൗത്യമാണ് കുടിയേറ്റക്കാരുടെ അജപാലനശുശ്രൂഷയെന്ന്, wcc വേള്‍ഡി കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സമ്മേളനം പ്രസ്താവിച്ചു. ഡിസംമ്പര്‍ 2-ാം തിയതി നെതര്‍ലണ്ടിലെ ഉത്റെച്ചില്‍ വേള്‍ഡി കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് World Council of Churches സംഘടിപ്പിച്ച സമ്മേളനമാണ് ഈ ആഹ്വാനം നല്കിയത്.
വിഭാഗിക ചിന്തകള്‍ക്കതീതമായി ക്രിസ്തുവില്‍ ദൈവം നല്കിയിട്ടുള്ള സമൃദ്ധമായ ദൈവിക ജീവന്‍റെ യാഥാര്‍ത്ഥ്യം പരിഗണിച്ചുകൊണ്ട് ക്രൈസ്തവ സമൂഹങ്ങള്‍ പ്രവാചക ദൗത്യത്തോടെ ആഗോള കുടിയേറ്റ പ്രതിഭാസത്തെ അജപാലനപരമായി തുണയ്ക്കുവാന്‍ ഒത്തോരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു. കണക്കുകള്‍ പ്രകാരം മൂന്നുകോടിയോളം ജനങ്ങളാണ് സ്വന്തം നാടും വീടും വിട്ട് അന്യനാടുകളിലേയ്ക്ക് കുടിയേറിയിരിക്കുന്നതെന്നും, അഭയാര്‍ത്ഥികളും ചൂഷണംചെയ്യപ്പെട്ടവും ഉള്‍പ്പെടുന്ന മാനവീകതയുടെ ഈ പുതിയ ജനപ്രവാഹത്തോട് നവമായും സമഗ്രവുമായും പ്രതികരിക്കേണ്ടത് ഇന്നിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്ത്വമാണെന്നും wccയുടെ ആഗോള പ്രവാസി-സമൂഹ സേവന വിഭാഗത്തിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. കുടിയേറ്റ പ്രതിഭാസവുമായി ബന്ധപ്പെട്ട് wccയുടെ ആഭിമുഖ്യത്തില്‍ ഒരു ആഗോളസമ്മേളനം 2013-ല്‍ കൊറിയായിലെ ബൂസാനില്‍ അരങ്ങേറുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
 







All the contents on this site are copyrighted ©.