2010-12-04 20:22:01

ആഗമനകാലത്തെ
മാനസാന്തരത്തിന്‍റെ മാറ്റൊലി


4 ഡിസംമ്പര്‍ 2010
ആഗമനകാലം മാനസാന്തരത്തിന്‍റെ മാറ്റൊലിയാണെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ കസാക്കിസ്ഥാനില്‍ പ്രസ്താവിച്ചു.
ഡിസംബര്‍ 4-ാം തിയതി ശനിയാഴ്ച കസാക്കിസ്ഥാനിലെ കരഗണ്ട് സെന്‍റ് ജോസഫ് കത്തീദ്രല്‍ ദേവാലയത്തിലര്‍പ്പച്ച ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഈ ചിന്ത പങ്കുവച്ചത്.
ഈ ലോകത്തിന്‍റെ ദൃശ്യമായ ഭൗമികതലങ്ങള്‍ക്കുമപ്പുറം അദൃശ്യവും ദൈവികവുമായ അഭൗമീക മണ്ഡലങ്ങളിലേയ്ക്ക് ഉയരുവാന്‍ മനുഷ്യനു സാധിക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉദ്ബോധിപ്പിച്ചു.
സ്വാര്‍ത്ഥവും സുഖലോലുപവും ലൗകികവുമായൊരു തലത്തില്‍ കഴിയുവാനാണ് മനുഷ്യന്‍റെ ആഗ്രഹമെങ്കിലും, ഈ മനസ്ഥിതിയുടെ മാറ്റമാണ് ആഗമനകാലത്തെ രണ്ടാം വാരം ക്ഷണിക്കുന്ന മാനസാന്തരം metanoia എന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു. ഈ ആഗമനകാലത്ത് സ്നാപകയോഹന്നാന്‍ നമ്മെ മാനസാന്തരത്തിലേയ്ക്കു വിളിക്കുകയാണെന്നും, നമ്മുടേതായ മാനുഷീക ചിന്താതലങ്ങള്‍ വിട്ട് ദൈവത്തിങ്കലേയ്ക്ക് ചിന്തയിലേയ്ക്ക് ഉയര്‍ത്തണമെന്നും അങ്ങിനെ ദൈവം നമ്മിലും നമ്മുടെ സമൂഹത്തിലും ലോകമെമ്പാടും സന്നിഹിതനാകാന്‍ നാം അനുവദിക്കണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു. ആഗമനകാലത്തില്‍ ചരിത്രത്തിലുണ്ടായ ക്രിസ്തുവിന്‍റെ മനുഷ്യാവതാര സംഭവം അനുസ്മരിക്കുന്നതോടൊപ്പം, കാലത്തിന്‍റെ തികവിലുണ്ടാകാന്‍ പോകുന്ന ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ രണ്ടം വരവിനെക്കുറിച്ചും ആഴമായി ചിന്തിക്കേണ്ട സമയമാണിതെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അനുസ്മരിപ്പിച്ചു.
കസാക്കിസ്ഥാന്‍റെ തലസ്ഥാനമായ കസാഞ്ഞായില്‍ നവംമ്പര്‍ 29-മുതല്‍ ഡിസംമ്പര്‍ 3-വരെ തിയതികളില്‍ സമ്മേളിച്ച യൂറോപ്യന്‍ ഉച്ചകോടി സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു വത്തിക്കാന്‍ സ്റ്റെയിറ്റ് സെക്രട്ടറി.







All the contents on this site are copyrighted ©.