2010-12-03 16:53:05

വത്തിക്കാനിലെ
അപൂര്‍വ്വ ക്രിസ്തുമസ്സ് മരം


3 ഡിസംമ്പര്‍ 2010
വടക്കെ ഇറ്റലിയിലെ ആള്‍ത്തോ അദീജെ മലമ്പ്രദേശത്തുനിന്നും വമ്പന്‍ ക്രിസ്മസ്സ് മരം വത്തിക്കാനിലെത്തിച്ചു. വത്തിക്കാനിലെ ഈ വര്‍ഷത്തെ പുല്‍ക്കൂടിന് അലങ്കാരമായി ഉപയോഗിക്കുന്നതിന് 80 അടി ഉയരമുള്ള ക്രിസ്മസ്സ് മരമാണ് വടക്കെ ഇറ്റലിയിലെ മലമ്പ്രദേശമായ ആള്‍ത്തോ അദീജേയില്‍നിന്നും ഡിസംബര്‍ 3-ാം തിയതി വെള്ളിയാഴ്ച രാവിലെ റോഡുമാര്‍ഗ്ഗം വത്തിക്കാനിലെത്തിച്ചു. സ്പ്രൂസ് വംശത്തില്‍പ്പെട്ട കോണാകൃതിയിലുള്ള ഈ മരം എന്നും പച്ചയായി നില്ക്കും. ഇറ്റലിയിലെ ബള്‍സാനോ പ്രവിശ്യയിലെ ലൂസോണ്‍ മുനിസിപ്പാലിറ്റിയിലെ ജനങ്ങളാണ് 93 വര്‍ഷം പ്രായമുള്ള ക്രിസ്മസ്സ് ട്രീ പാപ്പായ്ക്കു സമ്മാനമായി നല്കിയത്. പ്രായവും പഴക്കുവുമുള്ള ഈ വൃക്ഷത്തടി ക്രിസ്തുമസ്സിനു ശേഷം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഡിസംമ്പര്‍ 17-ാം തിയതി വൈകുന്നേരം വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാല്‍ ജൊവാന്നി ലജോളോ, വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന വിപുലവും വിശിഷ്ടവുമായ പുല്‍ക്കൂടിനു സമീപം ആലങ്കരിച്ച ക്രിസ്മസ്സ് മരം ഉത്ഘാടനംചെയ്യും.
 







All the contents on this site are copyrighted ©.