2010-12-01 18:02:06

ലോക എയിഡ്സ് ദിനം
ഡിസംമ്പര്‍ ഒന്ന്


1 ഡിസംമ്പര്‍ 2010
ലോകത്തെ എയിഡ്സ് രോഗവിമുക്തമാക്കാമെന്ന്, ബാന്‍ കി മൂണ്‍,
യുഎന്‍ സെക്രട്ടറി ജനറല്‍ തന്‍റെ ഒരു സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഡിസംമ്പര്‍ 1-ാം തിയതി ബുധനാഴ്ച ഐക്യ രാഷ്ട്ര സംഘടന ആചരിച്ച, ലോക എയിഡ്സ് ദിനത്തില്‍ നല്കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. എയിഡ്സ് രോഗം വിവരിക്കാനാവാത്ത വേദനയും മരണവും ലോകത്ത് പരത്തുന്നുണ്ടെങ്കിലും, ആഗോള സമൂഹം ഈ രോഗം ഇല്ലാതാക്കുന്നതിനും ജീവന്‍ പരിരക്ഷിക്കുന്നതിനുംവേണ്ടി പതറാത്ത പരിശ്രമത്തിലാണെന്നും മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഈ പരിശ്രമം ആഗോളതലത്തില്‍ യഥാര്‍ത്ഥമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ എയിഡ്സ് രോഗത്തിന്‍റെ പകര്‍ച്ച ആഗോളതലത്തില്‍ ഏറെ നിയന്ത്രിതമാണെന്നും, രോഗികള്‍ക്ക് ഓരോ രാജ്യത്തും ശരിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, അമ്മമാരില്‍നിന്നു കുഞ്ഞുങ്ങളിലേയ്ക്ക് രോഗം പകരുന്നത് ശാസ്ത്രീയമായി തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും,
എയിഡ്സ് രോഗികളെ സമൂഹം തള്ളിക്കളയുന്ന അവസ്ഥ മാറി, കരുണയോടെ അവരെ പരിചരിക്കുകയും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുന്നതുമായ മനോഭാവം വളര്‍ന്നിട്ടുണ്ടെന്നും ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. 2011-ാമാണ്ട് യൂഎന്‍ എയിഡ്സ് ദിനാചരണത്തിന്‍റെ 30-ാം വാര്‍ഷികമാണെന്നും ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു.







All the contents on this site are copyrighted ©.