2010-11-30 16:35:49

ബ്രസീലിലെ റിയോ ദി ജനേരിയോ അതിരൂപയ്ക്ക് മാര്‍പാപ്പയുടെ സാന്ത്വനം.


30.11.10
റിയോ ദി ജനേരിയോ ഉള്‍പ്പെടുന്ന ഭൂപ്രദേശത്ത് ചേരി ഒഴിപ്പക്കലും ഇതര സാമൂഹ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അക്രമവും സംഘട്ടനങ്ങളും നടന്നതിനെ തുടര്‍ന്നാണ് മാര്‍പാപ്പ ആ പ്രദേശത്ത് അന്യായമായ വിധത്തില്‍ പീഢീപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെയാണ് സന്ദേശമയച്ചത്. സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയും സംഘട്ടനങ്ങള്‍ എത്രയും വേഗം ഇല്ലാതാകാനും വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നുവെന്നും സന്ദേശം വെളിപ്പെടുത്തി.







All the contents on this site are copyrighted ©.