2010-11-29 17:48:06

പലസ്തീനി
സഹാനുഭാവ ദിനം
Solidarity Day to the people
of Palestine


പശ്ചിമേഷ്യന്‍ ഭൂപ്രദേശം സമാധാനപൂര്‍ണ്ണമാക്കാന്‍ പലസ്തീന്‍-ഇസ്രായേല്‍ രാജ്യങ്ങള്‍ മനസ്സുവയ്ക്കണമെന്ന്, ബാന്‍ കീ മൂണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ പ്രത്യേക സന്ദേശത്തില്‍ ആവശ്യപ്പെട്ടു. നവംമ്പര്‍ 29-ാം തിയതി തിങ്കളാഴ്ച, പലസ്തീനായിലെ ജനങ്ങളോടുള്ള അന്തര്‍ദേശിയ സഹാനുഭാവ-ദിനമായി International Day for Solidarity to the Palestinian People ഐക്യരാഷ്ട്ര സംഘട ആചരിച്ചുകൊണ്ടു നല്കിയ പ്രത്യേക സന്ദേശത്തിലാണ് ബന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. 2011-മാണ്ടോടെ ഇരുരാഷ്ടങ്ങളും (പലസ്തീന്‍, ഇസ്രായേല്‍) ഒത്തുതീര്‍പ്പിനായി ഐക്യരാഷ്ട്ര സംഘടനയോട് സമ്മതിച്ച സമയപരിധി ആയിക്കഴിഞ്ഞുവെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. 1967-ല്‍ ഇസ്രായേല്‍ തുടങ്ങിവച്ച അതിര്‍ത്തി കയ്യേറ്റം, ഗാസായ്ക്കുമപ്പുറം വെസ്റ്റ് ബാങ്കില്‍ ഇന്നും തുടരുന്നത്, ആന്തര്‍ദേശിയ സമൂഹം ആശങ്കയോടും ആകാംക്ഷയോടും ഉറ്റുനോക്കുന്ന മാനുഷിക പ്രശ്നമാണെന്നും, അത് എത്രയുംവേഗം സമാധാനപരമായി പര്യവസാനിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളും അത്മാര്‍ത്ഥമായും നിയമാനുസൃതമായും മുന്‍കൈയ്യെടുക്കണമെന്ന് ബാന്‍ കീ മൂണ്‍
സന്ദേശത്തില്‍ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.