2010-11-29 17:42:16

ഇറ്റലിയിലെ 25-ാമത് ദേശീയ
ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്
National Eucharistic Congress - Ancona Italy
3-11 September 2011


29 നവംമ്പര്‍ 2010
മുറിപ്പെട്ട സമൂഹത്തിന്‍റെ ആത്മീയ ബലഹീനതയെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന്, ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് മേനിക്കെല്ലി, ഇറ്റലിയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ സംഘാടകന്‍ പ്രസ്താവിച്ചു. 2011 സെപ്തംമ്പര്‍ 3 മുതല്‍ 11 വരെ തിയതികളില്‍ ഇറ്റലിയിലെ ആങ്കോണോ-ഓസിമോ അതിരൂപതയില്‍ നടത്തപ്പെടുവാന്‍ പോകുന്ന 25-ാമത് ദേശീയ ദിവ്യകാരണ്യ കോണ്‍ഗ്രസ്സിനെക്കുറിച്ച് നവംമ്പ‍ര്‍ 28-ാം തിയതി ഞായറാഴ്ച ആങ്കോണാ കത്തീദ്രലില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ആര്‍ച്ചുബിഷപ്പ് മേനിക്കെല്ലി ഇപ്രകാരം പ്രസ്താവിച്ചത്.
കര്‍ത്താവേ, ആരുടെ പക്കലേയ്ക്കാണു ഞങ്ങള്‍ പോകേണ്ടത്, എന്ന പത്രോസ്ലീഹായുടെ വിലാപം ആപ്തവാക്യമായെടുത്തിരിക്കുന്ന ഈ ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ആനുകാലിക സമൂഹത്തിന്‍റെ ആശങ്കകള്‍ക്കും കരച്ചിലുകള്‍ക്കും, വഴിയും സത്യവും ജീവനുമായ ക്രിസ്തുവഴി സമാശ്വാസമേകുമെന്ന്, ഇറ്റലിയിലെ 25-ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ സംഘാടകരായ ആങ്കോണോ-ഓസിമോ അതിരൂപതാ അദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ആങ്കോണോ-ഓസിമോ അതിരൂപതയുടെ കീഴിലുള്ള ലൊരേത്തോ, ജേസ്സി, ഫബ്രീനോ, സെനിഗാല്ലിയാ എന്നീ രൂപതകള്‍ മാത്രമല്ല, ഇറ്റലിയിലുള്ള 225 മറ്റു രൂപതകളും, സന്യാസസഭകളും ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ നടത്തിപ്പിലും പരിപാടികളിലും സജീവമായി പങ്കെടുക്കുമെന്ന് ആര്‍ച്ചുബിഷപ്പ് മേനിക്കെല്ലി അറിയിച്ചു.
വടക്കെ ഇറ്റലിയുടെ ഏഡ്രീയാറ്റിക്ക് തീരത്തുള്ള ആങ്കോണോ-ഓസിമോ അതിരൂപതയില്‍ 2011 സെപ്തംമ്പറില്‍ അരങ്ങേറുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ്സില്‍ മൂന്നു ലക്ഷത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ആര്‍ച്ചുബിഷപ്പ് മേനിക്കെല്ലി അറിയിച്ചു.







All the contents on this site are copyrighted ©.