2010-11-26 18:34:11

സന്യാസം സുവിശേഷത്തില്‍
വേരൂന്നിയ ആത്മീയവൃക്ഷം


26 നവംമ്പര്‍ 2020
സന്യാസജീവിതം സുവിശേഷത്തില്‍ വേരൂന്നിയിരിക്കുന്ന ഒരു ആത്മീയ വൃക്ഷമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
നവംമ്പര്‍ 26-ാം തിയതി വെള്ളിയാഴ്ച രാവിലെ യൂറോപ്പിലെ സന്യാസസഭകളുടെ ഉന്നതാധികാരികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ സന്യസ്തര്‍ ചെയ്യുന്ന ബഹുമുഖങ്ങളായ സേവനങ്ങളെയും, വിശിഷ്യ സുവിശേഷത്തെപ്രതി അനുഭവിക്കുന്ന പീഡനങ്ങളെയും, മാര്‍പാപ്പ നന്ദിയോടെ അനുസ്മരിച്ചു
അടിസ്ഥാനപരമായും സന്യാസജീവിത-നവീകരണം ദൈവവചനത്തെ, വിശിഷ്യാ ക്രൈസ്തവ ജീവിതത്തിന്‍റെ സമുന്നത മാനദണ്ഡമായ സുവിശേഷത്തെ കേന്ദ്രീകരിച്ചു മാത്രമേ നടക്കുകയുള്ളൂവെന്ന് ഉദ്ബോധിപ്പിച്ച മാര്‍പാപ്പ, സന്യാസഭാ സ്ഥാപകന്മാരെല്ലാവരും തന്നെ സുവിശേഷാധിഷ്ഠിതമായൊരു ജീവിതമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും പ്രസ്താവിച്ചു.
ജീവിക്കുന്ന സുവിശേഷ സാക്ഷികളാകുവാനാണ്, സന്യസ്തരോട് സഭ ആവശ്യപ്പെടുന്നതെന്നും, അനുദിനം ജീവിക്കുന്ന സുവിശേഷമൂല്യങ്ങളാണ് സന്യാസജീവിതത്തിന് പകിട്ടേകുന്നതെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.
വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും സന്യസ്തര്‍ ക്രിസ്ത്വാനുകരണത്തിലൂടെയാണ് തങ്ങളുടെ സമര്‍പ്പണത്തിന്‍റെ അര്‍ത്ഥം കണ്ടെത്തേണ്ടതെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ആഗോള സലീഷ്യന്‍ സന്യാസ സഭയുടെ റെക്ടര്‍ മേജറും, യൂറോപ്പിലെ സന്യാസസഭകളുടെ ഉന്നതാധികാരികളുടെ സംഘടനാ Union of Superior Generals of Europe പ്രസിഡന്‍റുമായ ഫാദര്‍ പാസ്ക്വാള്‍ ചാവെസ് മാര്‍പാപ്പയ്ക്ക് നന്ദിയര്‍പ്പിച്ചു.
 







All the contents on this site are copyrighted ©.