2010-11-25 17:15:53

മാധ്യമ-സൃഷ്ടമായ വിവാദങ്ങളിലും
ധാര്‍മ്മികതുടെ വെളിച്ചം


25 നവംമ്പര്‍ 2010
മാര്‍പാപ്പയുടെ അഭിമുഖങ്ങളുമായി പുറത്തിറങ്ങിയ പുസ്തകം മാധ്യമങ്ങള്‍ വിവാദമാക്കുകയാണെന്ന് ഗ്രന്ഥകാരന്‍, പീറ്റര്‍ സീവാള്‍ഡ് റോമില്‍ പ്രസ്താവിച്ചു. നവംമ്പര്‍ 23-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്യപ്പെട്ട ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തിന്‍റെ പ്രകാശം, എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമ-സൃഷ്ടമാണെന്ന് അഭിമുഖങ്ങള്‍ നടത്തുകയും പുസ്തകം എഡിറ്റ് ചെയ്യുകയുംചെയ്ത പ്രശസ്ത ജെര്‍മ്മന്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പീറ്റര്‍ സീവാള്‍ഡ് റോമില്‍ അഭിപ്രായപ്പെട്ടു. വാവാദങ്ങളുമായി ബന്ധപ്പെട്ട് നവംമ്പര്‍ 24-ാം തിയതി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്ന പീറ്റര്‍ സീവാള്‍ഡ്.
ലോകത്തിന്‍റെ പ്രകാശം - സഭ, മാര്‍പാപ്പ, കാലത്തിന്‍റെ അടയാളങ്ങള്‍...എന്ന് നാമകരണംചെയ്യപ്പെട്ട പുസ്തകത്തില്‍ നന്മയും ധാര്‍മ്മികതയുംകൊണ്ട് സമുദ്ധരിക്കപ്പെടേണ്ട ഇന്നത്തെ ലോകത്തെക്കുറിച്ചാണ് മാര്‍പാപ്പ തന്‍റെ അഭിമുഖങ്ങളിലുടനീളം പരാമര്‍ശിക്കുന്നതെന്ന് സീവാള്‍ഡ് പ്രസ്താവിച്ചു.
പുസ്തകത്തിന്‍റെ പത്താമദ്ധ്യായത്തില്‍ കൃത്രിമ ഗര്‍ഭനിരോധന ഉപാധികളെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിക്കുന്നത്, അതിന്‍റെ പശ്ചാത്തലത്തില്‍നിന്നും പറിച്ചുമാറ്റി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് സീവാള്‍ഡ് പറഞ്ഞു. ജീവിതസാഹചര്യങ്ങളില്‍ ലൈംഗികതയോട് മനുഷ്യത്വപരവും ധാര്‍മ്മികവുമായ സമീപനമുണ്ടാകണമെന്നതാണ്, മാര്‍പാപ്പയുടെ അടിസ്ഥാന നിലപാടെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കി.
ആത്മീയമേഖലയിലുള്ള ആധികാരികതയും അറിവും സംവാദത്തിനുള്ള സന്നദ്ധതയുംകൊണ്ട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ യുഗത്തിന്‍റെ ബുദ്ധിരാക്ഷസ്സരില്‍ ഒരാളാണെന്നും സീവാള്‍ഡ് മാധ്യമപ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടു.
 







All the contents on this site are copyrighted ©.