2010-11-25 16:54:54

ഡാക്കാ അതിരൂപതയ്ക്ക്
ക്വാജുറ്റര്‍ മെത്രാപ്പോലീത്ത


25 നവംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ബാംഗ്ലാദേശിലെ ഡാക്കാ അതിരൂപതയ്ക്ക് പുതിയ കോജിറ്റര്‍ മെത്രാനെ നിയോഗിച്ചു. നവംമ്പര്‍ 25-ാം തിയതി വത്താക്കാനില്‍ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് ഇപ്പോള്‍ ചിറ്റഗോംങ്ങ് രൂപതാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് പാറ്റ്ട്രിക്ക് ഡി റൊസാരിയോയെ മാര്‍പാപ്പ, ഡാക്കാ അതിരൂപതയുടെ ക്വാജിറ്റര്‍ ആര്‍ച്ചുബിഷപ്പായി നിയോഗിച്ചത്. ബാംഗ്ലാദേശില്‍ പഴക്കംകൊണ്ടും വലുപ്പംകൊണ്ടും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഡാക്കാ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്താ പൗളീനോസ് കോസ്തായുടെ സഹായിയും പിന്‍ഗാമിയുമായിരിക്കും നിയുക്തമെത്രാപ്പോലീത്താ, പാറ്റ്ട്രിക്ക്
ഡി റൊസാരിയോ. അദ്ദേഹം ഹോളി ക്രോസ് സഭാംഗമാണ്.







All the contents on this site are copyrighted ©.