2010-11-25 16:49:52

ആദ് ലീമിനാ Ad limina
സന്ദര്‍ശനം ആരംഭിച്ചു


25 നവംമ്പര്‍ 2010
ഫിലിപ്പീന്‍സിലെ മെത്രാന്മാരുടെ ആദ് ലീമിനാ സന്ദര്‍ശനം ആരംഭിച്ചു.
ലോകത്തെ കത്തോലിക്കാ രാഷ്ടങ്ങളില്‍ മുന്‍നിരയില്‍ നിലക്കുന്ന ഫിലിപ്പീന്‍സിലെ 30 മെത്രാന്മാരുടെ ആദ്യസംഘം നവംമ്പര്‍ 25-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതോടെ
പേപ്പന്‍ ഭവനത്തിലേയ്ക്കുള്ള ഫീലിപ്പീന്‍സിലെ മെത്രാന്മാരുടെ Ad limina സന്ദര്‍ശനത്തിന് തുടക്കമായി. 5 വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര്‍ റോമില്‍ വന്ന് മാര്‍പാപ്പയെ നേരില്‍ക്കണ്ട് തങ്ങള്‍ക്ക് ഉത്തരവാദിത്വപ്പെട്ട സഭാ പ്രവിശ്യകളുടെയും രൂപതകളുടെയും ആത്മീയവും അജപാലനപരവുമായ സ്ഥിതിഗതികള്‍ ഒറ്റയായും കൂട്ടമായും പങ്കുവയ്ക്കുന്ന അവസരമാണിത്.
ജനസംഖ്യയില്‍ ഭൂരിപക്ഷം കത്തോലിക്കരുള്ള ഫിലിപ്പീന്‍സില്‍
16 അതിരൂപതകളും 57 രൂപതകളും 4 അജപാലന-പ്രവിശ്യകളും,
7 അപ്പസ്തോലിക വികാരിയത്തുകളുമാണുള്ളത്. വിവിധ സഭാ പ്രവിശ്യകളുടെ ഗ്രൂപ്പുകളായിട്ടാണ് മെത്രാന്മാര്‍ മാര്‍പാപപ്പയെ സന്ദര്‍ശിക്കുന്നത്. ആദ്യസംഘം താന്താങ്ങ് അതിരൂപതാദ്ധ്യക്ഷനും ഫീലിപ്പീന്‍സിന്‍റെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ, ആര്‍ച്ചുബിഷപ്പ് നേരെയോ ഓച്ചിമാറിന്‍റെ നേതൃത്വത്തിലാണ് വത്തിക്കാനിലെത്തി മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് തുടക്കംകുറിച്ചത്. നവംമ്പര്‍ 25-ന് തുടങ്ങിയ ആദ് ലീമിനാ ( Ad limina) സന്ദര്‍ശനം ഡിസംബര്‍ 6-വരെ നീണ്ടുനില്ക്കും.







All the contents on this site are copyrighted ©.