2010-11-24 17:07:04

കേരള ലത്തീന്‍ കത്തോലിക്കര്‍ക്ക്
ഇറ്റലിയില്‍ ദേശീയ സമിതി


24 നവംമ്പര്‍ 2010
ഇറ്റലിയില്‍ ദേശീയ കേരള ലത്തീന്‍ കത്തോലിക്കാ സമിതി രൂപീകൃതമായി.
ഇറ്റലിയുടെ വിവിധ പട്ടണങ്ങളില്‍ ജോലിചെയ്യുകയും പാര്‍ക്കുകയും ചെയ്യുന്ന കേരളത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ പ്രതിനിധിയോഗം നവംമ്പര്‍ 20-ാം തിയതി ശനിയാഴ്ച, റോമിലെ ദേശീയ മെത്രാന്‍ സമിതിയുടെ ആസ്ഥാനമന്ദിരത്തില്‍ സമ്മോളിച്ചുകൊണ്ടാണ് ഇറ്റലിയില്‍ ആദ്യമായി ലത്തീന്‍ കത്തോലിക്കരുടെ ഒരു ദേശീയ സമിതിക്ക് രൂപംനല്കിയത്.
കുടിയേറ്റക്കാരായ ലത്തീന്‍ കത്തോലിക്കരുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ആഗോളസഭയുടെ അജപാലന ദൗത്യത്തിന്‍റെ ചുവടുപിടിച്ചുകൊണ്ട് ഒരു ദേശീയ സമിതി രൂപീകരിച്ചതെന്ന് ഇറ്റലിയിലെ കേരള ലത്തീന്‍ കത്തോലിക്കരുടെ ദേശീയ കോര്‍ഡിനേറ്റര്‍ ഫാദര്‍ ആന്‍റെണി പാട്ടപ്പറമ്പില്‍ വ്യക്തമാക്കി. ഇറ്റലിയുടെ 28 നഗരങ്ങളില്‍ അധിവസിക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ പ്രാദേശിക യൂണിറ്റുകളുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് ദേശീയ സമിതിക്ക് National Executive Body-യ്ക്ക് രൂപംനല്കിയത്. വത്തിക്കാന്‍ നിയോഗിച്ചിട്ടുള്ള ദേശീയ കോര്‍ഡിനേറ്റര്‍ ഫാദര്‍ ആന്‍റെണി പാട്ടപ്പറമ്പില്‍തന്നെ സമിതിയുടെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. വക്കച്ചന്‍ കല്ലറക്കല്‍-സെക്രട്ടറി, അഗസ്റ്റിന്‍ പാലയില്‍- സമൂഹ്യബന്ധങ്ങള്‍, ഫാദര്‍ ആന്‍റെണി ബിജോസ് അറക്കല്‍- ചാപ്ലിന്‍,.... ജോസ് പൊള്ളയില്‍, സുനില്‍ അലോഷ്യസ്- കമ്മറ്റി അംഗങ്ങള്‍... എന്നിവരാണ് മറ്റു ഭാരവാഹികള്‍.







All the contents on this site are copyrighted ©.