2010-11-24 17:01:35

അടിമത്വപരമായ സമ്മര്‍ദ്ദങ്ങളില്‍നിന്നും
കുടിയേറ്റക്കാരെ മോചിക്കണം


24 നവംമ്പര്‍ 2010
കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷ അത്യന്താപേക്ഷിതമെന്ന്, ആര്‍ച്ചുബിഷ്പ്പ് മരിയ അന്തോണിയോ വെല്യോ, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കൊളംമ്പിയായിലെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സമ്മേളനത്തില്‍ പ്രസ്താവിച്ചു. നവംമ്പര്‍ 17-മുതല്‍ 20-വരെ തിയതികളില്‍ കൊളംമ്പിയായിലെ ബഗോത്തായില്‍ സംഘടിപ്പിച്ച ലാറ്റിനമേരിക്കയിലെയും -കരീബിയന്‍ നാടുകളിലെയും കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്ത ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള ഒരു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരിന്നു ആര്‍ച്ചുബിഷപ്പ് വെല്യോ. സഭയുടെ പഠനങ്ങളുടെയും ആത്മീയാരൂപിയുടെയും വെളിച്ചത്തില്‍ 21-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ലോകമെമ്പാടും കണ്ടുവരുന്ന കുടിയേറ്റ പ്രതിഭാസം, കാലത്തിന്‍റെ അടയാളമായും ആവശ്യമായും കണ്ടുകൊണ്ട് സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും മനോഭാവത്തില്‍ അതിനെ അഭിമുഖീകരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് വെല്യോ സമ്മോളനത്തോടാഹ്വാനംചെയ്തു.
നവംമ്പര്‍ 21-ാം തിയതി ഞായറാഴ്ച സമ്മേളനത്തിന്‍റെ സമാപനദിനത്തിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധികളാലും മറ്റു കാരണങ്ങളാലും നിര്‍ബന്ധിതരായും കുടിയേറ്റക്കാരായവരായ എല്ലാവരെയും സാഹോദര്യ മനോഭാവത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് സമഗ്രമായ നന്മയുടെ ഒരു സമൂഹം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷ്പ്പ് വെല്യോ ആഹ്വാനംചെയ്തു. പ്രാദേശിക, ദേശിയ, അന്തര്‍ദേശിയ മേഖലകളിലുള്ള കുടിയേറ്റത്തെ പുതുസഹസ്രാബ്ദത്തിന്‍റെ ഒരു വെല്ലുവിളിയായി കണ്ടുകൊണ്ട്, ലോകസ്ഥിതിഗതിയില്‍ ഒരു നവദര്‍ശനത്തോടെ മുന്നേറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിയമാനുസൃതമല്ലാത്ത രീതികള്‍ അവലംബിച്ചതുവഴി, കുടിയേറ്റ പ്രതിഭാസത്തില്‍, ലൈംഗീകപീഡനങ്ങള്‍ക്കും അടിമത്വപരമായ സമ്മര്‍ദ്ദങ്ങള്‍ക്കും ഇരയാകുന്നവരേയും മോചിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വത്തെക്കുറിച്ചും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് സമ്മേളനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളുടെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള കുടിയേറ്റ പ്രതിഭാസത്തെ വിലയിരുത്തി പഠിക്കുന്നതിനായി കൊളംമ്പോയിലെ ബഗോട്ടായില്‍ നവംമ്പര്‍ 17-ന് ആരംഭിച്ച സമ്മേളനം 21-ാം തിയിതി ഞായറാഴ്ച സമാപിച്ചു.







All the contents on this site are copyrighted ©.