2010-11-23 14:08:09

“ലോകത്തിന്‍റെ പ്രകാശം” പ്രകാശനം ചെയ്തു.


23.11.10

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ പീറ്റര്‍ സീവാള്‍ഡിനു നല്‍കിയ അഭിമുഖസംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെട്ട “ലോകത്തിന്‍റെ പ്രകാശം: മാര്‍പാപ്പ, സഭ, കാലത്തിന്‍റെ അടയാളങ്ങള്‍” ("Light of the World: The Pope, the Church and the Sign of the Times,") എന്ന ഗ്രന്ഥത്തിന്‍റ‍െ പ്രകാശനച്ചടങ്ങ് 23-ാം തിയതി ചൊവ്വാഴ്ച രാവിലെ റോമില്‍ നടന്നു. പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് നവസുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റ‍െ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിക്കേലയാണ്. മാര്‍പാപ്പയുടെ സംഭാഷണങ്ങളാണ് ഗ്രന്ഥത്തിന്‍റ‍െ ഉള്ളടക്കമെങ്കിലും സഭയാണ് ഗ്രനഥത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിലകൊള്ളുന്നതെന്ന് പരാമര്‍ശിച്ച അദ്ദേഹം, സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്കിടയിലും ശുഭാപ്തി വിശ്വാസത്തോടെയാണ് മാര്‍പാപ്പ മുന്നോട്ടു പോകുന്നതെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. മാര്‍പാപ്പയെന്ന നിലയില്‍ തനിക്കുണ്ടായ അനുഭവങ്ങളും, ആനുകാലിക വിഷയങ്ങളില്‍ സഭ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സംഭാഷണവിഷയങ്ങളിലുള്‍പ്പെട്ടിരിക്കുന്നു







All the contents on this site are copyrighted ©.