2010-11-20 13:54:19

സഭയില്‍ 24 പുതിയ കര്‍ദ്ദിനാളന്മാര്‍


20.11.2010


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 24 പുതിയ കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണകര്‍മ്മം നിര്‍വ്വഹിച്ചു. നവംമ്പര്‍ 20-ാം തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍വച്ചാണ് ചടങ്ങുകള്‍ നടന്നത്. കര്‍ദ്ദിനാള്‍മാരുടെ സമ്മേള്ളനത്തില്‍ (കണ്‍സിസ്റ്ററിയില്‍) വചനശുശ്രൂഷയ്ക്കും വിശ്വാസപ്രഖ്യാപനത്തിനും ശേഷം മാര്‍പാപ്പ കര്‍ദ്ദിനാള്‍മാരെ സ്ഥാനിക തൊപ്പിധരിപ്പിച്ചു. റോമിന്‍റെ മെത്രാനായ പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയുടെ അജപാലനദൗത്യത്തില്‍ കര്‍ദ്ദിനാള്‍മാര്‍ക്കുള്ള സ്ഥാനത്തെ സൂചിപ്പിക്കുന്നതിനു റോമിലെ ഒരു ദേവാലയം ഒരോകര്‍ദ്ദിനാളിനും സ്ഥാനീകമായി നല്‍കി. ശ്രീലങ്കയിലെ കൊളംബോ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദനാള്‍ മാല്‍ക്കം രഞ്ജിത്തിനു ലുചീനയിലെ വിശുദ്ധ ലോറന്‍സിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയാണ് നല്‍കപ്പെട്ടത്.







All the contents on this site are copyrighted ©.