2010-11-19 14:48:31

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2011 സെപ്തംബര്‍ മാസം ജര്‍മ്മനി സന്ദര്‍ശിക്കും.


19.11.10

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2011 സെപ്തംബര്‍ മാസം ജര്‍മ്മനി സന്ദര്‍ശിക്കുമെന്ന്, ജര്‍മ്മനിയിലെ കത്തോലീക്കാ മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സൊലിറ്റ്സ്ക്ക് വെളിപ്പെടുത്തി. ബര്‍ലിന്‍, ഫ്രീസ്ബര്‍ഗ് എന്നീ അതിരൂപതകളും എര്‍ഫുര്‍ട്ട് രൂപതയും മാര്‍പാപ്പയ്ക്കു ആതിഥ്യമരുളുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍പാപ്പ എന്നനിലയില്‍ മൂന്നാം തവണയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്വന്തം നാട്ടിലേക്ക് ഇടയസന്ദര്‍ശനം നടത്തുന്നത്. ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വരാനുളള മാര്‍പാപ്പയുടെ തീരുമാനത്തിനു നന്ദിപ്രകടിപ്പിച്ച ആര്‍ച്ചുബിഷപ്പ് സൊലിറ്റ്സ്ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം ജര്‍മ്മനിയിലെ സഭാജീവിതത്തിനു പുത്തന്‍ ഉണര്‍വുനല്കുമെന്നും അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.