2010-11-18 20:09:20

ക്രൈസ്തവൈക്യശ്രമങ്ങള്‍
എല്ലാവരും ഒന്നായിത്തീരുന്നതിന്


18 നവംമ്പര്‍ 2010
വിവിധ സഭകളുടെ ആരാധനക്രമത്തിലും ആത്മീയതയിലും ദൈവശാസ്ത്രത്തിലുമുള്ള പൊതുവായ പൈതൃകം കണ്ടെത്താനുള്ള സംവാദത്തിന്‍റെ പാതയിലെ ഉല്‍ക്കടമായ ഒരന്വേഷണമാണ്, കത്തോലിക്കാ സഭയുടെ ക്രൈസ്തവൈക്യ-ശ്രമങ്ങളെന്ന് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അംഗങ്ങളെ നവംമ്പര്‍ 18-ാം തിയതി, വ്യാഴാഴ്ച രാവിലെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഐക്യത്തിന്‍റെ പാതയില്‍ എല്ലാവരും ഒന്നായിത്തിരുന്നതിന്, (.യോഹ.17, 21)...എന്ന ദൈവഹിതത്തിന്‍റെ വെളിച്ചത്തില്‍ എന്നും ചരിക്കുന്നതിന് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലികമായ വ്യതിയാനങ്ങള്‍ക്ക് നാം എപ്പോഴും കാതോര്‍ക്കണമെന്ന് മാര്‍പാപ്പ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. ക്രൈസ്തവൈക്യത്തിന്‍റെ പാതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍ നേരിട്ടുകൊണ്ട് തുടര്‍ന്നും പതറാതെ മുന്നേറണമെന്ന് മാര്‍പാപ്പ സമ്മേളനത്തോടാഹ്വാനം ചെയ്തു. കത്തോലിക്കാ സഭ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായി ഒരു കാര്യാലയവും, കമ്മിഷനും, പിന്നീട് പൊന്തിഫിക്കല്‍ കൗണ്‍സിലും രൂപികരിച്ചതിന്‍റെ
50-ാം വാര്‍ഷം അനുസ്മരിച്ചുകൊണ്ടാണ് നവംമ്പര്‍ 15 മുതല്‍ 19 വരെ തിയതികളില്‍ സമ്പൂര്‍ണ്ണ സമ്മേളനം റോമില്‍ കൂടിയിരിക്കുന്നതെന്ന് പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റെ ആര്‍ച്ചുബിഷപ്പ് കേട്ട് കോച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.







All the contents on this site are copyrighted ©.