2010-11-17 18:11:10

ബാഗ്ദാദിലെ രക്തസാക്ഷികള്‍ക്കായ്
ഒരു അനുസ്മരണാബലി


17 നവംമ്പര്‍ 2007
ബാഗ്ദാദിലെ രക്തസാക്ഷികള്‍ക്കുവേണ്ടി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നു. ബാഗ്ദാദിലെ അല്‍-നജാത് കത്തീദ്രല്‍ ദേവാലയത്തില്‍ 2010 ഒക്ടോബര്‍ 31-ാം തിയതി മതമൗലിക വാദികളാല്‍ കൊല്ലപ്പെട്ട 58 ഇറാക്കി കത്തോലിക്കരുടെ ആത്മശാന്തിക്കായിട്ടാണ് നവംമ്പര്‍ 25-ാം തിയതി, വ്യാഴാഴ്ച രാവിലെ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നത്. ഒക്ടോബര്‍ 31-ാം തിയതി ഞായറാഴ്ച ദിവ്യബലി മദ്ധ്യേയാണ് സ്ത്രീകളും കുട്ടികളും വൈദികരുമുള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെട്ടത്. സംരക്ഷണാര്‍ത്ഥമെത്തിയ ഇറാക്കി സൈന്യത്തിന്‍റെ വെടിവയ്പ്പില്‍ ഏതാനും തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.
പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാല്‍ ലിയനാര്‍ഡോ സാന്ദ്രി ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായിരിക്കും. വത്തിക്കാനിലേയ്ക്കുള്ള ഇറാക്കിന്‍റെ നയതന്ത്രപ്രതിനിധി, ഹബേബ് മുഹമ്മദ് അല്‍ സദാറും കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാനില്‍നിന്നുമുള്ള വാര്‍ത്താ-വിജ്ഞാപനം വെളിപ്പെടുത്തി.







All the contents on this site are copyrighted ©.