2010-11-17 19:24:43

ഇറ്റലിയിലേയ്ക്കുള്ള
കുടിയേറ്റക്കാര്‍


17 നവംമ്പര്‍ 2010
അനുവര്‍ഷമുള്ള ഇറ്റലിയിലേയ്ക്ക് കുടിയേറുന്നവരുടെ സ്ഥിതിവിവരക്കണക്കുകള്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു.
ഇറ്റലിയിലെ റോം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാരിത്താസ് സംഘടനാ പ്രതിനിധികളാണ്
നവംമ്പര്‍ 17-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ നടന്ന മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍, സംഘടനയുടെ Statistical Dossier എന്ന സ്ഥിതിവിവര-രേഖാസമാഹാരത്തിന്‍റെ പ്രതികള്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചത്.
സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2000-ാം മാണ്ടു മുതല്‍ 2010-ാമാണ്ടു വരെയുള്ള കാലയളവിലാണ്, ഇറ്റലിയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം താരതമ്യേന വര്‍ദ്ധിച്ചതെന്നും,
ഇപ്പോള്‍ അത് 50 ലക്ഷത്തില്‍ എത്തിനില്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കി. കാരിത്താസ് റോമിന്‍റെ പ്രസിഡന്‍റ് ബിഷപ്പ് ജോസഫ് മെരീസി അടങ്ങിയ 50 അംഗപ്രതിനിധി സംഘമാണ് സ്ഥിതിവിവര-രേഖാസമാഹാരത്തിന്‍റെ പ്രതി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചത്. സ്ഥിതിവിവര-സമാഹാരത്തിന്‍റെ 20-ാം പതിപ്പില്‍, Statistical Dossier 20th edition, അപരനെ അറിയുവാന്‍...., കുടിയേറ്റക്കാരും അവരെ സ്വീകരിക്കുന്നവരും ഒരു കുടുംമ്പമായിത്തീരണം എന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ മാനവീക കൂട്ടായ്മയുടെ പ്രത്യേകസന്ദേശവും നല്കിയിരുന്നു.







All the contents on this site are copyrighted ©.