2010-11-11 17:10:49

ലോകശാസ്ത്രദിനം
നവംമ്പര്‍ 10


11 നവംമ്പര്‍ 2010
ഐക്യരാഷ്ട്ര സംഘടയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക വിഭാഗം UNESCO-യാണ് ലോക ശാസ്ത്രദിനം ആചരിച്ചത്. സമാധാനത്തിനും വികസനത്തിനുമായുള്ള ഒരു ദിനമായിട്ടാണ്, ഈ വര്‍ഷം ലോക ശാസ്ത്രദിനം ആചരിക്കപ്പെട്ടത്. യുനെസ്ക്കോ എല്ലാ അഞ്ചുവര്‍ഷംകൂടുമ്പോഴും പ്രസിദ്ധീകരിക്കാറുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ രാഷ്ട്രങ്ങള്‍ കൈവരിച്ചിട്ടുള്ള പുരോഗതിയുടെ റിപ്പോര്‍ട്ട് ഈ ദിനത്തിന്‍റെ പ്രത്യേകതയായിരുന്നു. പാരീസില്‍ യുനെസ്ക്കോയുടെ ആസ്ഥാനത്ത്, ഡയറക്ടര്‍ ജനറല്‍, ഇരീനാ ബൊക്കോവാ നവംമ്പര്‍ 10-ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അതിവേഗതം മാറിമറിയുന്നൊരു ചിത്രമാണ് യുനെസ്കോയുടെ പഠനങ്ങള്‍വഴി പുറത്തുവരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഗവേഷണത്തിന്‍റെയും പുരോഗതിയുടെയും മേഖലയില്‍ ആഗോളതലത്തില്‍ വന്‍കിട വികസിത രാജ്യങ്ങളെ, വികസ്വര രാജ്യങ്ങള്‍ വെല്ലുവിളിക്കുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ശാസ്ത്ര-സാങ്കേതിക പുരോഗതിയില്‍ ചൈന മുന്‍പന്തിയില്‍ നില്ക്കുമ്പോള്‍, ഇന്ത്യ, കൊറിയ എന്നീ രാജ്യങ്ങള്‍ ഈ മേഖലയിലെ ഏഷ്യയിലെ വന്‍ശക്തികളാണെന്നു യുനെസ്കോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാങ്കേതികവിദ്യയും കഴിവുകളും ഉപയോഗിക്കുന്നതില്‍ വികസ്വര രാജ്യങ്ങള്‍ സ്വയംപര്യാപ്ത നേടുന്നതിനാല്‍, വികസിത രാഷ്ട്രങ്ങള്‍ക്ക് വിദഗ്ധസഹായം ലഭ്യമല്ലാതെയും വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വിശദമാക്കി.







All the contents on this site are copyrighted ©.