2010-11-11 16:56:24

ഡബ്ളിന്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്:
ദിവ്യകാരുണ്യം, ക്രിസ്തുവിലും നമ്മിലുമുള്ള കൂട്ടായ്മ


11 നവംമ്പര്‍ 2010
പരിശുദ്ധ ദിവ്യകാരുണ്യം മാനുഷികബന്ധവും ദൈവികബന്ധവും ഊട്ടിയുറപ്പിക്കുന്ന ഐക്യത്തിന്‍റെ കൂദാശയെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. നവംബര്‍ 11-ാം തിയതി വത്തിക്കാനില്‍ തന്‍റെ അപ്പസ്തോലിക അരമനയില്‍ അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനായുള്ള കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. 2012-ല്‍ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിന്‍ പട്ടണത്തില്‍ അരങ്ങേറുന്ന അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനൊരുക്കമായിട്ടാണ് നവംമ്പര്‍ 10, 11 തിയതികളില്‍ കമ്മിറ്റി വത്തിക്കാനില്‍ സമ്മേളിച്ചത്. ദിവ്യകാരുണ്യം, ക്രിസ്തുവിലും നമ്മിലുമുള്ള കൂട്ടായ്മ The Eucharist, communion with Christ and among ourselves, എന്ന ആപ്തവാക്യത്തോടെയാണ് 2012 ജൂണില്‍ ഡബ്ലിന്‍ അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടത്തപ്പെട്ടുന്നത്. 2012-ാമാണ്ട് സവിശേഷമാകുന്നത് ഡബ്ലിനില്‍ നടക്കുവാന്‍ പോകുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനോടൊപ്പം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെയും ദിവ്യബലിക്കു പുറമേയുള്ള പരിശുദ്ധ ദിവ്യകാരുണ്യ വണക്കത്തെ അംഗീകരിക്കുന്ന, Statio Orbis എന്ന പ്രബോധനരേഖ പുറത്തിറക്കിയിതിന്‍റെയും 50-ാം വാര്‍ഷികമാണതെന്നും മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തില്‍ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. സമ്മേളനത്തില്‍ കമ്മറ്റിയംഗങ്ങള്‍ക്കൊപ്പം ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍, അയര്‍ലണ്ടില്‍നിന്നുമുള്ള ദേശീയ മെത്രാന്‍ സമിതി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.







All the contents on this site are copyrighted ©.