2010-11-10 18:24:54

വത്തിക്കാന്‍ ലൈബ്രറിയുടെ
പ്രദര്‍ശനമാരംഭിക്കുന്നു


10 നവംമ്പര്‍ 2010
വത്തിക്കാന്‍ ലൈബ്രറി നവംമ്പര്‍ 11-മുതല്‍ രണ്ടുമാസത്തെ പ്രദര്‍ശനത്തിനായി തുറക്കുന്നു. നവംമ്പര്‍ 9-ാം തിയതി വത്തിക്കാന്‍ ലൈബ്രറിയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ലൈബ്രറിയുടെ സംരക്ഷകന്‍, കര്‍ദ്ദിനാള്‍ റാഫേല്‍ ഫരീനി ഇക്കാര്യം വെളിപ്പെടുത്തിയത്. നവംമ്പര്‍ 11-ാം തിയതി വ്യാഴാഴ്ച ആരംഭിക്കുന്ന പ്രദര്‍ശനം 2011 ജനുവരി 31-ാംതിയതിവരെ നീണ്ടുനില്ക്കും.
വത്തിക്കാന്‍ ലൈബ്രറി ഗവേഷണപഠങ്ങളുടെ പ്രഭവസ്ഥാനം, എന്ന ശീര്‍ഷകത്തില്‍ നടത്തപ്പെടുന്ന തൃദിന പഠനശിബരത്തോടെയാണ് നവംമ്പ‍ര്‍ 11, വ്യാഴാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. കാലികമായി മനുഷ്യനെ പ്രവര്‍ത്തനബദ്ധമാക്കുന്ന പ്രേരകശക്തിയാണ് പുസ്തകങ്ങള്‍ എന്നും, പുസ്തക പാരായണത്തിലൂടെയും പഠനത്തിലൂടെയും സ്വയം പുനര്‍ജ്ജീവിനംചെയ്യുന്ന പ്രക്രിയ മനുഷ്യന്‍റെ കൃയാത്മകതയുടെയും വളര്‍ച്ചയുടെയും ഭാഗമാണെന്നും, കര്‍ദ്ദിനാള്‍ ഫരീനി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 20 ലക്ഷത്തോളം പുസ്തകങ്ങളും, രണ്ടു ലക്ഷത്തില്‍പ്പരം അമൂല്യ രചനകളുടെ കൈയ്യെഴുത്തുപ്രതികളുടെയും വത്തിക്കാന്‍ ശേഖരത്തില്‍, ചരിത്രത്തിലെ പുരാതനമായ നാണയങ്ങളുടെയും മെഡലുകളുടെയും, ആയിരക്കണക്കിന് അപൂര്‍വ്വവും വിശ്വത്തരവുമായ ചിത്രങ്ങളും, സ്കെച്ചുകളും ഉണ്ട്.
History opens to the future, ചരിത്രം ഭാവിക്കായി തുറക്കപ്പെടുന്നു,
എന്ന ശീര്‍ഷകത്തില്‍, രണ്ടു മാസത്തേയ്ക്കാണ് വത്തിക്കാന്‍ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഒരു വര്‍ഷക്കാലത്തെ നവീകരണ ജോലിക്കായി അടച്ചിട്ടിരുന്ന ചരിത്രപ്രസിദ്ധമായ വത്തിക്കാന്‍ ലൈബ്രറി സെപ്തംബര്‍ 20-ാം തിയതിയാണ് പുനഃര്‍പ്രവര്‍ത്തനമാരംഭിച്ചത്.







All the contents on this site are copyrighted ©.