2010-11-06 18:28:20

സ്പെയിനില്‍ മാര്‍പാപ്പയ്ക്ക്
ഊഷ്മള വരവേല്‍പ്പ്


 06 നവംമ്പര്‍ 2010
വിശ്വാസത്തിന്‍റെ തീര്‍ത്ഥാടകനും ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ സാക്ഷിയും, എന്ന ആപ്തവാക്യവുമായിട്ടാണ് ഇറ്റലിക്കു പുറത്തേയ്ക്കുള്ള ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 18-ാമത്തെ അപ്പസ്തോലിക പര്യടനവും, ക്രിസ്തുവിന്‍റെ 12 അപ്പസ്തോലന്മാരില്‍ ഒരാളായ വിശുദ്ധ യാക്കോബിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്പെയിനിലെ സാന്തിയാഗോ ദി കമ്പസ്തോലായിലെ കത്തീദ്രല്‍ദേവാലയത്തിലേയ്ക്കുള്ള വിശ്വാസ തീര്‍ത്ഥാടനവുമാണിത്. രണ്ടാം ദിവസം, നവംമ്പ‍ര്‍ 7-ാം തിയതി ഞായറാഴ്ച മാര്‍പാപ്പ ബാര്‍സലോണാ പട്ടണത്തിലെ പുരാതനമായ തിരുക്കുടുംബ ദേവാലയത്തിന്‍റെ പ്രതിഷ്ഠയും നിര്‍വ്വഹിക്കും..

നവംമ്പര്‍ 6-ാം തിയതി ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിക്ക് മാര്‍പാപ്പ തന്‍റെ അപ്പസ്തോലിക അരമനയില്‍നിന്നുമിറങ്ങി വത്തിക്കാന്‍ തോട്ടത്തിലുള്ള വിശുദ്ധ ഡമാഷിയോയുടെ ചത്വരത്തില്‍നിന്നും ഹെലിക്കോപ്റ്ററില്‍ റോമിലെ ലിയൊനാര്‍ഡോ വീന്‍ചി ഫൂമിച്ചീനോ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. പ്രാദേശിക സമയം രാവിലെ 8.30-ന് അല്‍-ഇത്താലിയായുടെ A 320 ബോയിങ്ങ് വിമാനത്തിലാണ് മാര്‍പാപ്പയും സംഘവും സ്പെയിനിലേയ്ക്ക് യാത്ര തിരിച്ചത്. വിമാനത്തില്‍വച്ച് തന്‍റെ പ്രഭാത ഭക്ഷണം കഴിച്ചശേഷം മാര്‍പാപ്പ, ഇറ്റിലിയുടെ ദേശീയാതിര്‍ത്തി പറന്നു തീരുംമുമ്പ് പ്രസിഡന്‍്, ജോര്‍ജ്ജീയോ നെപ്പോളിത്താനോയ്ക്ക് സൗഹൃദ സന്ദേശമയക്കുയും തന്‍റെ അപ്പസ്തോലികാശിര്‍വ്വാദം നല്കുകയും ചെയ്തു.
മൂന്നു മണിക്കൂര്‍ സമയം യാത്രചെയ്ത് 1711 കിലോമീറ്റര്‍ പിന്നിട്ട മാര്‍പാപ്പ,
രാവിലെ 11.30-ന് സ്പെയിനിലെ സാന്തിയാഗോ ദി കമ്പസ്തോല്ലാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനത്താവളത്തിന്‍റെ പുതുതായി പണിതീര്‍ത്ത തെക്കെ ടെര്‍മിനലിലാണ് പാപ്പായുടെ വിമാനം ഇറക്കിയത്. സ്പെയിനിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് റെന്‍സോ ഫ്രത്തീനി വിമാനത്തിലേയ്ക്ക് കയറിച്ചെന്ന് പാപ്പായെ അനൗപചാരികമായി വരവേറ്റപ്പോള്‍, വിമാനത്തിന്‍റെ പടികളിറങ്ങിച്ചെന്ന മാര്‍‍പാപ്പയെ സ്പെയിനിന്‍റെ രാജകുമാരന്‍, ഫിലിപ്പും പത്നി രാജകുമാരി, ലെതീസ്സിയായും, സാന്തിയോഗോ ദി കൊമ്പെസ്തെല്ലായുടെ ആര്‍ച്ചുബിഷപ്പ്, ജൂലിയന്‍ ബാരിയോ ബാരിയോയും ചേര്‍ന്നു ഔപചാരികമായി സ്വീകരിച്ചു. 6-ാം തിയതി ശനിയാഴ്ച രാവിലെ വിശുദ്ധ യാക്കോസ്ലീഹായുടെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുകയും വൈകുന്നേരം സമൂഹബലിയര്‍പ്പിക്കുകയും ചെയ്യും. 7-ാം തിയതി ഞായറാഴ്ച സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം ബാര്‍സലോണായിലെ പുരാതനമായ തിരുക്കുടുംമ്പത്തിന്‍റെ പ്രാര്‍ത്ഥനാലയ പ്രതിഷ്ഠനടത്തുകയും വാസ്തു ചാതുരി നിറഞ്ഞ ആ ശ്രീകോവിലിനെ ബസിലിക്കായുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യും.







All the contents on this site are copyrighted ©.