2010-11-04 20:21:24

അനുതാപത്തെക്കുറിച്ച്
ശരിയായ ദര്‍ശനം അനിര്‍വാര്യം


04 നവംമ്പര്‍ 2010
ആനുകാലികമായി മനുഷ്യനെ പാപബോധത്തെക്കുറിച്ചും ദൈവത്തിന്‍റെ കൃപാദിരേകത്തെക്കുറിച്ചും പഠിപ്പിക്കുന്ന വത്തിക്കാന്‍റെ അനുരഞ്ജന-കോടതി
യുടെ (the Apostolic Pentitentiary of Vatican) അന്തര്‍ദേശിയ സമ്മേളനം റോമില്‍ ആരംഭിച്ചു. വത്തിക്കാന്‍ സ്ഥാപനങ്ങളില്‍വച്ച് അത്ര പ്രശസ്തമല്ലാത്ത അനുരഞ്ജനക്കോടതിയാണ് നവംമ്പ‍ര്‍ 4, 5, വ്യാഴം വെള്ളി ദിനങ്ങളില്‍ റോമില്‍വച്ച്, അനുതാപം, ഒന്നും രണ്ടും സഹസ്രാബ്ദങ്ങളില്‍ എന്ന വിഷയത്തെക്കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ സിമ്പോസിയം നടത്തുന്നത്.
സഭയുടെ അനുതാപത്തെക്കുറിച്ചുള്ള ശരിയായ ദര്‍ശനം എന്തെന്ന്, പുതിയ തലമുറയെ അറിയിക്കുന്നതിനും പഠിപ്പിക്കുന്നതിനുമാണ് ഈ സിമ്പോസിയം നടത്തുന്നതെന്ന്, അനുരഞ്ജനക്കോടതിയുടെ ഉന്നതാധികാരിയായ, കര്‍ദ്ദിനാള്‍ ഫോര്‍ത്തുനാത്തോ ബള്‍ദേല്ലി വാര്‍ത്താ വിഞ്ജാപനത്തിലൂടെ അറിയിച്ചു.
സഭയില്‍ അനുരഞ്ജനത്തിനുള്ള സമൂഹ്യവും അജപാലനപരവുമായ മാനങ്ങള്‍ക്കുമപ്പുറം, ദൈവശാസ്ത്രപരവും, കാനോനാ നിയമാധിഷ്ഠിതവും, സഭാ നടപടിക്രമ പ്രകാരവുമുള്ള മാനങ്ങളുണ്ടെന്ന് പ്രസ്താവനയില്‍‍ അദ്ദേഹം അറിയിച്ചു. അതുകൊണ്ടുതന്നെ സഭയുടെ എല്ലാ മേഖലകളിലും, കുമ്പസാരമെന്ന കൂദശ ഉള്‍പ്പെടെ, അനുരഞ്ജന പ്രക്രിയയെക്കുറിച്ചുള്ള ശരിയായ ധാരണ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ബള്‍ദേല്ലി തന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
 







All the contents on this site are copyrighted ©.