2010-11-04 20:39:40

അജപാലന മേഖലയില്‍
പുതിയ നയരേഖ


04 നവംമ്പര്‍ 2010
അജപാലന മേഖലയില്‍ സന്യസ്തരും വൈദികരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക തലത്തില്‍ സംയുക്ത നയരേഖ പുറപ്പെടുവിച്ചു. ഇടവകകളിലുള്ള സന്യസ്തരുടെ പ്രവര്‍ത്തനങ്ങള്‍, വൈദികരുടെയും സന്യസ്തരുടെയും ഉത്തരവാദിത്വങ്ങള്‍, എന്നിങ്ങനെയുള്ള 11 വിഷയങ്ങളെക്കുറിച്ചു പഠിച്ചതിനു ശേഷമാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും കേരളത്തിലെ സന്യസ്തരുടെ മേലധികാരികളുടെ സംഘടനയായ കെസിഎംഎസ്സും സംയുക്തമായി നയരേഖ പുറപ്പെടുവിച്ചത്.
കെസിബിസി പ്രസിഡന്‍റ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ആര്‍ച്ചുബഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സന്യാസ സഭാദ്ധ്യക്ഷന്മാരുടെ പ്രതിനിധി ഫാദര്‍ ഡോ. ഫ്രാന്‍സിസ് കൊടിയന്‍ എന്നിവരാണ് നയരേഖയില്‍ ഒപ്പുവച്ചിട്ടുള്ളത്. ഒത്തൊരുമിച്ചുള്ളതും കാര്യക്ഷമവുമായ അജപാലശുശ്രൂഷയ്ക്ക് ഈ നയരേഖ ഉപകരിക്കുമെന്നും, സന്യാസസമൂഹങ്ങള്‍ക്കും രൂപതാ മെത്രാന്മാര്‍ക്കും ഇത് എത്രയും വേഗം എത്തിച്ചുകൊടുത്തുകൊണ്ട്, തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നും കെസിബസിയുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ആലത്തറ നവംമ്പല്‍ 4-ന് പുറത്തിറക്കിയ ഒരു പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
 







All the contents on this site are copyrighted ©.