2010-11-03 19:09:12

പാപ്പ പരേതര്‍ക്കുവേണ്ടി
പ്രാര്‍ത്ഥിച്ചു


03 നവംമ്പര്‍ 2010
പരേതരായ സകല വിശ്വാസികളുടെയും ദിനത്തില്‍ വത്തിക്കാന്‍ ഗ്രോട്ടോയില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. നവംമ്പര്‍ 2-ാം തിയതി, സകല മരിച്ച വിശ്വാസികളുടെയും ദിനത്തില്‍, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ താഴെ മാര്‍പാപ്പമാരുടെ ശവകുടീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രോട്ടോയില്‍ വൈകുന്നേരം 6 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. ക്രിസ്തുവിന്‍റ പുനരുത്ഥാനത്തില്‍ പ്രത്യാശയര്‍പ്പിച്ച് മരണമടഞ്ഞ സകലരിലും ദൈവത്തിന്‍റെ കാരുണ്യാതിരേകത്തിനായി പ്രാര്‍ത്ഥിച്ച മാര്‍പാപ്പ, ആഗോളസഭയുടെ പൊതുനിയോഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുകയുണ്ടായി.
സഭയുടെ അജപാലന നേതൃത്വംവഹിച്ച് കടന്നുപോയ എല്ലാ മാര്‍പാപ്പമാര്‍ക്കുംവേണ്ടി പൊതുവായി പ്രാര്‍ത്ഥിച്ച പാപ്പ തന്‍റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശവകുടീരത്തിങ്കല്‍ പ്രത്യേകമായി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയുണ്ടായി







All the contents on this site are copyrighted ©.