2010-10-29 17:31:59

ഭക്തിയുടെ മൂല്യം
ആരാധനക്രമത്തിലെന്ന്


29 ഒക്ടോബര്‍ 2010
ആരാധനക്രമത്തിലും സഭയുടെ ഔദ്യോഗിക ശുശ്രൂഷകളിലുമുള്ള ജനങ്ങളുടെ പങ്കാളിത്തമാണ് ഭക്തിയുടെ മൂല്യവും, ആത്മീയ ആഴവും നിര്‍ണ്ണയിക്കുന്നതെന്ന് കാനഡയിലെ മെത്രാന്‍ സംഘം ഒരു പഠനത്തിലൂടെ വിലയിരുത്തി. ഒക്ടോബര്‍ 24-ാം തിയതി ഞായറാഴ്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വിശുദ്ധിയുടെ അള്‍ത്താരയിലേയ്ക്കുയര്‍്ത്തിയ കാനഡയിലെ വിശുദ്ധ ഫ്രാ ആന്ത്രായുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിലുയര്‍ന്ന ആവേശത്തെ വിലയിരുത്തിക്കൊണ്ടു നടത്തിയ നിരീക്ഷണത്തിലാണ് കാനഡയിലെ മെത്രാന്‍ സംഘം ജനങ്ങളുടെ ഭക്തകൃത്യങ്ങളെ സൂക്ഷ്മമായി പഠിച്ചത്. ദിവ്യബലിക്കു പുറമേയുള്ള പരിശുദ്ധ കര്‍ബ്ബാനയുടെ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍, 40 മണിക്കൂര്‍ ആരാധന എന്നിവയാണ് കാനഡയില്‍ നിലവിലുള്ളതും മുന്‍തൂക്കമുള്ളതുമായ ഭക്തകൃത്യങ്ങളെന്ന്, വാന്‍കോവറിന്‍റെ ആര്‍ച്ചുബിഷപ്പും, കാനഡയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് മൈക്കിള്‍ മില്ലര്‍ ഒരു വിജ്ഞാപനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ദേശവാസികളായ കാനഡക്കാരുടെ ഇടയില്‍ പരിശുദ്ധ ദിവ്യ ജനനിയോടും, വിശുദ്ധ അന്നയോടും ആഴമായ ഭക്തി, പൂര്‍വ്വകാലം മുതല്ക്കേ കാനഡയില്‍ നിലവിലുണ്ടെന്നും നിരീക്ഷണം വിലയിരുത്തി.







All the contents on this site are copyrighted ©.