2010-10-29 17:13:19

നെസ്തോര്‍ കാര്‍ലോയുടെ
നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു


29 ഒക്ടോബര്‍ 2010
അര്‍ജെന്‍റീനായുടെ മുന്‍പ്രസിഡന്‍റ് നെസ്തോര്‍ കാര്‍ലോ കെര്‍ഹനറിന്‍റെ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.
ഒക്ടോബര്‍ 27-ാം തിയതി ബുധനാഴ്ചയായിരുന്നു 60-വയസ്സുകാരനായ അര്‍ജന്‍റീനായുടെ മുന്‍പ്രസിഡന്‍റ് നെസ്തോര്‍ കാര്‍ലോ ഹൃദായഘാതം മൂലം മരണമടഞ്ഞത്. പരേതന്‍റെ ഭാര്യയും ഇപ്പോഴത്തെ അര്‍ജെന്‍റീനായുടെ പ്രസിഡന്‍റുമായ ക്രിസ്തീനാ കെര്‍ഹനറിന്, അര്‍ജന്‍റീനായിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഏഡ്രീയാനോ ബെര്‍ണാര്‍ദീനിവഴി അയച്ച കത്തിലാണ് മാര്‍പാപ്പ തന്‍റെ ഹൃദയപൂര്‍വ്വകമായ അനുശോചനം കുടുംമ്പാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തത്.
2003-മുതല്‍ 2007-വരെ നെസ്തോര്‍ കെര്‍ഹനര്‍ അര്‍ജെന്‍റീനായുടെ പ്രസിഡന്‍റായിരുന്നു. തുടന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ, ക്രിസ്തീനാ കെര്‍ഹനര്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ല്‍ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കവേയാണ് മുന്‍പ്രസിഡന്‍റ്, നെസ്തോര്‍ കെര്‍ഹനറിന്‍റെ മരണമെന്നും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.







All the contents on this site are copyrighted ©.