2010-10-28 16:48:40

ശാസ്ത്രീയ നേട്ടങ്ങള്‍ നന്മയും പുരോഗതിയും
ലക്ഷൃമാക്കണമെന്ന്, പാപ്പ


28 ഒക്ടോബര്‍ 2010
പുതുസഹസ്രാബ്ദത്തിന്‍റെ ശാസ്ത്രീയ നേട്ടങ്ങള്‍ ലോകത്ത് എല്ലാ മനുഷ്യരുടേയും യഥാര്‍ത്ഥമായ നന്മയും സമഗ്രമായ പുരോഗതിയും ലക്ഷൃമാക്കിയുള്ളതായിരിക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
ഒക്ടോബര്‍ 28-ാം തിയതി വ്യാഴാഴ്ച രാവിലെ ശാസ്ത്രവിജ്ഞാനത്തിനായുള്ള പൊന്തിഫിക്ക‍‍‍‍‍ല്‍ അക്കാദമിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ വത്തിക്കാനില്‍ തന്‍റെ അപ്പസ്തോലിക അരമനയില്‍വച്ച് അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
20-ാം നൂറ്റാണ്ടിന്‍റെ ശാസ്ത്രീയ പൈതൃകം, എന്ന ശീര്‍ഷകത്തിലാണ് അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്പൂര്‍ണ്ണ സമ്മേളനം ഒക്ടോബര്‍ 28-ാം തിയതി മുതല്‍ നവംമ്പര്‍ 1-ാം തിയതി വരെ റോമില്‍ നടക്കുന്നത്.
20-ാം നൂറ്റാണ്ട് നിശ്ചയമായും ശാസ്ത്രീയ പുരോഗതികളുടെ
ഒരു കാലഘട്ടമായിരുന്നെങ്കിലും രണ്ടു അത്യന്ത കാഴ്ചപ്പാടുകള്‍ അതിനെക്കുറിച്ച് മനുഷ്യമനസ്സുകളില്‍ ഉരുത്തിരിഞ്ഞുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി... ഒന്നാമതായി ശാസ്ത്രീയ നേട്ടങ്ങള്‍ മനുഷ്യാസ്ഥിത്വത്തിന്‍റയും അഭിലാഷങ്ങളുടെയും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നൊരു ചിന്തയും,... രണ്ടാമതായി ശാസ്ത്രപുരോഗതിയും കണ്ടുപിടുത്തങ്ങളും മനുഷ്യകുലത്തിന്‍റെ വിനാശത്തിനുതന്നെ കാരണമാകുമെന്ന് ചിന്താഗതിയും.
ഈ രണ്ട് അത്യന്ത ചിന്തകള്‍ക്കുമതീതമായി, മനുഷ്യന്‍റെ ഘടനയെയും, മനുഷ്യപ്രകൃതിയെയും, ഈ പ്രപഞ്ചത്തെകുറിച്ചു തന്നെയുമുള്ള സത്യങ്ങള്‍ ശാന്തമായും തീവ്രമായും അന്വേഷച്ചറിയുവാനുള്ള ഒരു പരിശ്രമമായിരിക്കണം ശാസ്ത്രത്തിന്‍റേതെന്ന് മാര്‍പാപ്പ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.