2010-10-28 09:00:51

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


 24.10.10

ഞായറാഴ്ച സമാപിച്ച മെത്രാന്‍മാരുടെ സിനഡിന്‍റെ മധ്യപൂര്‍വദേശത്തിനുവേണ്ടിയുള്ള സമ്മേളനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രഭാഷണം ആരംഭിച്ച മാര്‍പാപ്പ ഞായറാഴ്ച പ്രേഷിതഞായറാണ് എന്നകാര്യവും പ്രഭാഷണത്തിന്‍റെ ആരംഭത്തില്‍തന്നെ സൂചിപ്പിച്ചു. കത്തോലിക്കാസഭ മധ്യപൂര്‍വ്വദേശത്ത്: കൂട്ടായ്മയും സാക്ഷൃവും എന്നതാണ് സിനഡിന്‍റെ പ്രമേയമെന്നും സഭാകൂട്ടായ്മ കെട്ടിപ്പടുക്കുകയാണ് പ്രേഷിതത്വത്തിന്‍റെ താക്കോല്‍ എന്ന ആപ്തവാക്യത്തോടെയാണ് പ്രേഷിത ഞായര്‍ കൊണ്ടാടുന്നതെന്നും പരാമര്‍ശിച്ച മാര്‍പാപ്പ ഈ രണ്ട് അവസരങ്ങളും തമ്മിലുള്ള സാദൃശ്യം ഹൃദയസ്പൃക്കാണ് എന്നും ചൂണ്ടികാട്ടികൊണ്ട് ഓരോ മനുഷ്യനും എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിലകൊള്ളുന്ന സഭയുടെ കൂട്ടായ്മയുടെ രഹസ്യത്തിലേക്ക് ഉറ്റുനോക്കുവാന്‍ അവ നമ്മ‍െ ക്ഷണിക്കുന്നു എന്നും വിശദീകരിച്ചു.

ദൈവദാസന്‍ പേള്‍ ആറാമന്‍ മാര്‍പാപ്പ ഉറപ്പിച്ചു പറഞ്ഞതിങ്ങനെയാണ് “സുവിശേഷവത്ക്കരണത്തിനുവേണ്ടിയാണ് സഭ നിലനില്‍ക്കുന്നത്. സുവിശേഷം പ്രഘോഷിക്കാനും പ്രബോധിപ്പിക്കാനും, കൃപയുടെ ചാലായിരിക്കാനും, പാപികളെ ദൈവവുമായി അനുരജ്ഞനപ്പെടുത്താനും ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും മഹത്വീകൃതമായ ഉത്ഥാനത്തിന്‍റ‍െയും സ്മരണയില്‍ വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിന്‍റെ ബലി ശാശ്വതമാക്കാനുംവേണ്ടിയാണ് സഭനിലനില്‍ക്കുന്നത്”
എന്ന് അനുസ്മരിച്ച മാര്‍പാപ്പ അതിനാല്‍ മെത്രാന്‍മാരുടെ സിനഡിന്‍റെ അടുത്ത സാധാരണ പൊതുസമ്മേളനത്തിന്‍റെ പ്രമേയം ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രചരണത്തിനുവേണ്ടി നവസുവിശേഷവല്‍ക്കരണം എന്നതായിരിക്കും എന്നു പ്രഖ്യാപിച്ചു. 2012-ാാം ആണ്ടിലാണ് സിനഡിന്‍റെ അടുത്ത സാധാരണ പൊതുസമ്മേളനം.

കര്‍ത്താവിന്‍റെ ആഗമനം സ്നേഹപൂര്‍വ്വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അവിടുന്ന് അന്ത്യസമ്മാനം നല്‍കും എന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ സാക്ഷ്യപ്പെടുത്തുബോള്‍ ഏകാന്തമോ പ്രവര്‍ത്തന രഹിതമോആയ ഒരുകാത്തിരുപ്പല്ല, അതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് അതുവഴി ഉദ്ദേശിക്കുന്നത്. ലോകത്തെ വിപ്ളവകരമായി മാറ്റുകയല്ല മറിച്ച് ക്രിസ്തുവില്‍ നിന്നും ശക്തിപ്രാപിച്ച് ലോകത്തെ രൂപാന്തരപ്പെടുത്തുകയാണ് പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ദൗത്യം. പ്രഥമക്രൈസ്തവ രേഖകളിലൊന്നായ “ദിയോഞ്ഞെന്തോ”യില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഇന്നും ക്രൈസ്തവര്‍ തങ്ങളുടെ ജീവിതകൂട്ടായ്മ എത്രമനോഹരമാണെന്നു കാണിച്ചു തരുന്നു. ഈ ഭൂമിയിലൂടെ കടന്നുപോകുന്ന സ്വര്‍ഗ്ഗീയ പൗരന്മാരാണ് അവര്‍. സ്ഥാപിത നിയമങ്ങള്‍ അനുസരിക്കുന്ന അവര്‍ തങ്ങളുടെ ജീവിതരീതികൊണ്ട് നിയമങ്ങളെ മറികടക്കുന്നു. അവര്‍ മരണത്തിനു വിധിക്കപ്പെടുകയും മരണത്തില്‍നിന്ന് ജീവന്‍ സ്വാംശീകരിച്ചെടുക്കുകയും ചെയ്യുന്നു. നന്മ ചെയ്തിട്ടും പീഡിപ്പിക്കപെടുന്ന അവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു.

ക്രിസ്തുവില്‍ വിശ്വസിക്കാനും അവിടുത്തെ അനുഗമിക്കുവാനും ആഗ്രഹിക്കുന്ന എല്ലാവരുടെയും അമ്മയായിരിക്കാന്‍ ക്രൂശിതനായ ക്രിസ്തു നല്‍കിയ ദൗത്യം സ്വീകരിച്ച പരിശുദ്ധ ദിവ്യജനനിക്ക് മധ്യപൂര്‍വദേശത്തെ ക്രൈസ്തവരേയും സുവിശേഷത്തിന്‍റെ എല്ലാപ്രേഷിതരെയും നമുക്ക് സമര്‍പ്പിക്കാം.

 







All the contents on this site are copyrighted ©.