2010-10-28 16:58:23

ദീപാവലി സന്ദേശം
വത്തിക്കാനില്‍നിന്ന്


28 ഒക്ടോബര്‍ 2010
പരസ്പര സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും പാതയില്‍ ഏവരും സമാധാനത്തിന്‍റെ ശില്പികളായി വര്‍ത്തിക്കണമെന്ന്, വത്തിക്കാനില്‍നിന്നുമുള്ള ദീപാവലി സന്ദേശം. നവംമ്പര്‍ 5-ാം തിയതി ഭാരതമെമ്പാടും ആചരിക്കപ്പെടുന്ന ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ഓരോ വ്യക്തിയോടും കാണിക്കേണ്ട ആദരവാണ് മനുഷ്യാന്തസ്സിന്‍റെ ബാഹ്യമായ പ്രകടനമെന്നും, അതുവഴി എല്ലാവിധത്തിലുമുള്ള അക്രമങ്ങളില്‍നിന്നും, അവഗണയില്‍നിന്നും വ്യക്തികള്‍ സംരക്ഷിക്കപ്പെടണമെന്നും സന്ദേശത്തില്‍ കര്‍ദ്ദിനാല്‍ തൗറാന്‍ ആഹ്വാനംചെയ്തു. ക്രിയാത്മകമായി നന്മചെയ്യാന്‍ വ്യക്തികളും സമൂഹങ്ങളും ഒത്തുചേരുവാനും, അപരിഹാര്യമായി നില്ക്കുന്ന തിന്മയുടെ വെല്ലുവിളികളെ ഒരുമയോടെ നേരിട്ടുകൊണ്ട് സാമൂഹ്യന്മയാക്കായി പരിശ്രമിക്കുവാനും ഈ മഹോത്സവം സഹായകമാവട്ടെയെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ കര്‍ദ്ദിനാള്‍ തൗറാന്‍ സന്ദേശത്തില്‍ ആശംസിച്ചു.







All the contents on this site are copyrighted ©.