2010-10-22 10:27:38

സിനഡു സമ്മേളനത്തിന്
ഞായറാഴ്ച തിരശ്ശീല വീഴും


21 ഒക്ടോബര്‍ 2010
മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള പ്രത്യേക സമ്മേളനം ഒക്ടോബര്‍ 24-ാം തിയതി ഞായറാഴ്ച സമാപിക്കും.
ഒക്ടോബര്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് മൂന്നാം യാമപ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്നിഹിതനായിരുന്നു. സിനഡു സമ്മേളനത്തിന്‍റെ ജനറല്‍ സ്പീക്കര്‍ അലക്സാന്ഡ്രിയായിലെ കോപ്റ്റിക്ക് പാത്രിയര്‍ക്കിസ്, നിയുക്ത കര്‍ദ്ദിനാള്‍കൂടിയായ അന്തോണിയോ നജിയൂബ് ചര്‍ച്ചകളുടെ സംഗ്രഹിച്ച അന്തിമ നിര്‍ദ്ദേശപത്രികയുടെ കരടുരൂപം സമ്മേളനത്തില്‍ സമര്‍പ്പിച്ചു. ആകെ 162 സിനഡു പിതാക്കന്മാര്‍ സംബന്ധിച്ച സമ്മേളനത്തില്‍ 10.30-ന് പ്രാര്‍ത്ഥനയോടെ സമാപിച്ചു.
ഒക്ടോബര്‍ 22-ാം തിയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നിര്‍ദ്ദേശങ്ങളുടെ കരടുരൂപം വിവിധ ചെ‍റിയ ഗ്രൂപ്പുകളില്‍ പഠനവിഷയമാക്കിയശേഷം ഭേദഗതികള്‍ വരുത്തുമെന്നും, സ്പിക്കര്‍ പാത്രിയര്‍ക്കിസ് നജിയൂബ് അറിയിച്ചു. 23-ാം തിയതി സിനഡു സമ്മേളനത്തിന്‍റെ അന്തിമ നിര്‍ദ്ദേശങ്ങള്‍ വോട്ടെടുപ്പിനായി സമര്‍പ്പിക്കപ്പെടും. സിനഡു സമ്മേളനത്തിനുശേഷം നിര്‍ദ്ദേശങ്ങളെക്കുറിച്ച് വീണ്ടും പഠിച്ച് അന്തിമരൂപം നല്കുന്നതിനുള്ള ഒരു Post Synodal Council-നെ വോട്ടെടുപ്പിലൂടെ വെള്ളിയാഴ്ചതന്നെ സമ്മേളനം തിരഞ്ഞെടുക്കും. മാര്‍പാപ്പയ്ക്കൊപ്പമുള്ള സിനഡു പിതാക്കന്മാരുടെ സ്നേഹവിരുന്നോടെ സിനഡു സമ്മേളനത്തിന്‍റെ കാര്യക്രമങ്ങള്‍ ശനിയാഴ്ച സമാപിക്കും. ഒക്ടോബര്‍ 24-ാം തിയതി, ഞായറാഴ്ച രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സിനഡു പിതാക്കന്മാര്‍ മാര്‍പാപ്പയോടുചേര്‍ന്ന് അര്‍പ്പിക്കുന്ന സമൂഹബലിയോടെകയാണ് മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനത്തിന് തിരശ്ശീല വീഴുന്നത്.







All the contents on this site are copyrighted ©.