2010-10-22 10:36:26

പീഡനങ്ങള്‍ ക്രൈസ്തവശൈലിയില്‍ നേരിടണമെന്ന്
-- പാത്രിയര്‍ക്കിസ് നജിയൂബ്


21 ഒക്ടോബര്‍ 2010
മദ്ധ്യപൂര്‍വ്വദേശങ്ങളിലെ പീഡനങ്ങള്‍ ക്രിസ്തീശൈലിയില്‍ യുക്തിയോടെ അഭിമുഖീകരിക്കുമെന്ന് നിയുക്ത കര്‍ദ്ദിനാള്‍ അന്തോണിയോ നജിയൂബ്, സിനഡു സമ്മേളനത്തിന്‍റെ സ്പീക്കര്‍ വത്തിക്കാനില്‍ പ്രസ്താവിച്ചു.
മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ ജനറല്‍ സ്പീക്കറും അലക്സാന്ഡ്രിയായിലെ കോപ്റ്റിക്ക് പാത്രിയര്‍ക്കിസുമായ അന്തോണിയോ നജിയൂബ് ഒക്ടോബര്‍ 20-ാം തിയതി, ബുധനാഴ്ച വത്തിക്കാനില്‍ മധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇങ്ങനെ പ്രസ്താവിച്ചത്.
മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും, എന്നാല്‍ സംവാദത്തിന്‍റെയും സംയമനത്തിന്‍റെയും പാതയിലൂടെ സമാധാനത്തിന്‍റെ അന്തരീക്ഷം വളരുമെന്നും താന്‍ പ്രത്യാശിക്കുന്നുവെന്ന് നിയുക്ത കര്‍ദ്ദിനാള്‍ കൂടിയായ കോപ്റ്റിക് പാത്രിയര്‍ക്കിസ് പ്രത്യാശപ്രകടിപ്പിച്ചു.
സിനഡു സമ്മേളനത്തിലൂടെ ഉരുത്തിരിയുന്ന അന്തിമ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ പ്രായോഗികമായി തങ്ങളുടെ വിശ്വാസ സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്വം ഒരോ മെത്രാന്മാരിലും നിക്ഷിപ്തമാണെന്നും പാത്രിയര്‍ക്കിസ് നജിയൂബ് അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.