2010-10-22 10:15:26

കുടുംബവും വിദ്യാലയവും
ധാര്‍മ്മികതയുടെ വിളനിലങ്ങള്‍


21 ഒക്ടോബര്‍ 2010
കുടുംമ്പഭദ്രതയും വിദ്യാഭ്യാസവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമൂഹ്യവളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
വത്തിക്കാനിലേയ്ക്കുള്ള റൊമേനിയായുടെ പുതിയ സ്ഥാനപതിയൊട് ആഹ്വാനംചെയ്തു. വത്തിക്കാനിലേയ്ക്കുള്ള റൊമേനിയായുടെ സ്ഥാനപതി, ബോഡ്ഗാന്‍ കസാബാനെ ഒക്ടോബര്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഒരു സ്വകാര്യകൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 40 വര്‍ഷക്കാലത്തെ ഏകകക്ഷിമേധാവിത്വത്തില്‍നിന്നും സ്വാതന്ത്രത്തിന്‍റെയും വികസനത്തിന്‍റെയും പുതിയ മാനങ്ങള്‍ തുറക്കുന്ന റൊമേനീയായുടെ സമഗ്രവളര്‍ച്ചയ്ക്കായുള്ള നൂതന ശ്രമങ്ങളും യൂറോപ്യന്‍ യൂണിയനിലെ അംഗത്വവും മാര്‍പാപ്പ ശ്ലാഘിച്ചു. കുടുംമ്പവും വിദ്യാഭ്യാസവും ധാര്‍മ്മികതയുടെ വിത്തുപാകാനുള്ള വിളനിലങ്ങളായി കണ്ടുകൊണ്ട് സമൂഹത്തെ വളര്‍ത്തിയെടുക്കണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. നീണ്ട മതപാരമ്പര്യമുള്ള റൊമേനിയായില്‍ രാഷ്ട്രം വിവിധ മതങ്ങളോടും, വിവിധ മതസമൂഹങ്ങള്‍ പരസ്പരമായും സംവാദത്തിന്‍റെയും സൗഹൃദത്തിന്‍റെയും പാതതുറക്കണമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു. തന്‍റെ സ്ഥാനികപത്രികള്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ച പുതിയ സ്ഥാനപതി, റൊമേനിയന്‍ പ്രസിഡന്‍റെയും അവിടത്തെ ജനങ്ങളുടെയും പേരില്‍ മാര്‍പാപ്പായ്ക്ക് അഭിവാദനങ്ങളര്‍പ്പിച്ചു.
 







All the contents on this site are copyrighted ©.