2010-10-13 17:19:50

സഭ ചെറുസഭകളുടെ
കൂട്ടായ്മ


13 ഒക്ടോബര്‍ 2010
പരിശുദ്ധ ത്രിത്വത്തില്‍ നിന്നുതിരുന്ന കൂട്ടായ്മ ആഗോളസഭയില്‍ വളരണമെന്ന്,
മാര്‍ ബസീലിയോസ് ക്ലീമിസ്, മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ സിനഡു സമ്മേളനത്തില്‍ പ്രസ്താവിച്ചു. ആഗോളസഭ വൈവിധ്യമാര്‍ന്ന ചെറുസഭകളുടെ കൂട്ടായ്മയാണെന്നും, ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഈ കൂട്ടായ്മ സമൂഹത്തില്‍ നാം അംഗീകരിക്കുകയും ആഘോഷിക്കുയും ചെയ്യണമെന്ന്, മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശങ്ങള്‍ക്കായുള്ള പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാ ദിവസം, ഒക്ടോബര്‍ 12-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന 2-ാം പൊതുയോഗത്തില്‍ മാര്‍ ക്ലീമിസ് ബാവാ അഭിപ്രായപ്പെട്ടു.
ദൈവം എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും പരിപാലിക്കകയും ചെയ്യന്നതുപോലെ സഭയും നീതിനിഷ്ഠയോടെ ഇതര മതസ്ഥര്‍ക്കും ദൈവസ്നേഹത്തിന്‍റെ അടയാളമായി ജീവിക്കണമെന്ന് തിരുവനന്തപുരം മലങ്കര അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ മാര്‍ ക്ലീമിസ് ബാവാ അഭിപ്രായപ്പെട്ടു.

സീറോ മലബാര്‍ സഭയുടെ പ്രതിനിധിയായ മാര്‍ ബോസ്കോ പുത്തൂര്‍, മദ്ധ്യപൂര്‍വ്വ ദേശത്തെ സീറോ മലബാര്‍ സഭാംഗങ്ങളുടെ അജപാലനപരമായ ആവശ്യങ്ങളാണ് സിനഡു സമ്മേളനത്തില്‍ അവതരിപ്പിച്ചത്. സഭാമക്കളുടെ കുടിയേറ്റത്തോടനുബന്ധിച്ച് അവരുടെ സാമൂഹ്യവും വിശ്വാസപരവുമായ ജീവിതത്തില്‍ തനിമയാര്‍ന്ന അജപാലന ശുശ്രൂഷവേണ്ടുവോളം ലഭിക്കാതെ പോകുന്നുണ്ട് എന്ന്, സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെ പ്രതിനിധീകരിച്ച, കൂരിയാ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍ പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.