2010-10-13 17:13:19

മതസ്വാതന്ത്ര്യം
അടിസ്ഥാനാവകാശം


13 ഒക്ടോബര്‍ 2010
മദ്ധ്യപൂര്‍വ്വദേശ സിനഡ് ആഹ്വാനംചെയ്യുന്നത് അടിസ്ഥാനാവകാശമായ മതസ്വാതന്ത്ര്യമെന്ന് പാത്രിയര്‍ക്കിസ് അന്തോണിയോസ് നജിയൂബ് വത്തിക്കാനില്‍ നടക്കുന്ന സിനഡു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല മദ്ധ്യപൂര്‍വ്വദേശ സിനഡെന്നും, മറിച്ച് വ്യക്തികളുടെയും സമൂഹത്തിന്‍റെയും മതസ്വാതന്ത്ര്യവും, അടിസ്ഥാനാവകാശങ്ങളും സമാധാനവും സംരക്ഷിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന്, ഒന്നാം പൊതുയോഗത്തിന്‍റെ സെക്രട്ടറിയും,. ഈജിപ്തിലെ കോപ്റ്റിക്ക് സഭയുടെ പാത്രിയര്‍ക്കിസുമായ അന്തോണിയോസ് നജീയൂബ്, ഒക്ടോബര്‍ 11-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടത്തിയ തന്‍റെ ആമുഖപ്രഭാഷണത്തില്‍ പ്രസ്താവിച്ചു. പൗരത്വവും അവകാശങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ണ്ണയിക്കാതെ, മതേതര സ്വതന്ത്രസമൂഹങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് മദ്ധ്യപൂര്‍വ്വദേശങ്ങളിലെ രാഷ്ട്രങ്ങള്‍ പരിശ്രമിക്കേണ്ടതെന്ന് പാത്രിയര്‍ക്കിസ് നജിയൂബ് സമ്മേളനത്തില്‍ പ്രസ്താവിച്ചു. മതസ്വാതന്ത്ര്യം മനുഷ്യാവകാശത്തിന്‍റെ അടിസ്ഥാനഭാഗമാണെന്നു പ്രസ്താവിച്ച പാത്രിയര്‍ക്കീസ് ധാരാളം കത്തോലിക്കാ സമൂഹങ്ങള്‍ മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 10-ന് ആരംഭിച്ച സിനഡ് 24-വരെ നീണ്ടു നില്ക്കും. 300-ല്‍പ്പരം സഭാപിതാക്കന്മാരും അത്രത്തോളംതന്നെ ഇതര പ്രതിനിധികളുമുള്ള സിനഡ് സമ്മേളനത്തില്‍, ആംഗ്ലിക്കന്‍, ലൂതറന്‍, ഓര്‍ത്തഡോക്സ് സഭകളുടെ സാഹോദര്യ-പ്രതിനിധികളും സന്നിഹിതരാണ്.







All the contents on this site are copyrighted ©.