2010-10-08 20:45:32

ഒക്ടോബര്‍ 9, വാഴ്ത്തപ്പെട്ട ന്യൂമാന്‍റെ
തിരുനാള്‍ ദിനം


ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ ബ്രിട്ടണ്‍ സന്ദര്‍ശനവേളയില്‍ ബര്‍മിങ്ങാമിലെ കോഫ്ട്ടണ്‍ പാര്‍ക്കില്‍വച്ച് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തിയ ഇംഗ്ലണ്ടിന്‍റെ ശ്രേഷ്ഠനായ അജപാലകനും
19-ാം നൂറ്റാണ്ടിന്‍റെ പ്രഗത്ഭ ദൈവശാസ്ത്രപണ്ഡതിനുമായ ജോണ്‍ ഹെണ്‍റി ന്യൂമാന്‍റെ തിരുനാള്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 9-ാം തിയതി അനുസ്മരിക്കപ്പെടുമെന്ന്, ഇംഗ്ലണ്ടിലുള്ള അന്തര്‍ദേശിയ ന്യൂമാന്‍ സുഹൃത്തുക്കളുടെ കേന്ദ്രം International Centre of Newman Friends പുറത്തിറക്കിയ ഒരു വിജ്ഞാപനം വെളിപ്പെടുത്തി. ഹൃദയം ഹൃദയത്തോടു സംസാരിക്കുമെന്നും, മനുഷ്യന്‍റെ മനസ്സാക്ഷിയിലാണ് ദൈവീക സത്യങ്ങള്‍ വിരിയുന്നതെന്നും വിശ്വസിച്ച ജോണ്‍ ഹെണ്‍റി ന്യൂമാന്‍ 1845-ല്‍ ആഗ്ലിക്കന്‍ സഭവിട്ട് കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ദിനമാണ് ഒക്ടോബര്‍ 9-ാം തിയതി.







All the contents on this site are copyrighted ©.