2010-10-06 19:21:54

സിനഡ് സമ്മേളനത്തിലെ
മതാന്തര സാന്നിദ്ധ്യം


6 ഒക്ടോബര്‍ 2010
മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള സമ്മേളനത്തില്‍ മുസ്ലീം-യഹൂദ മതനേതാക്കള്‍ പ്രഭാഷണം നടത്തും.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വിളിച്ചുകൂട്ടുന്ന സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന 200 മെത്രാന്മാര്‍ക്കും, 36 വിദഗ്ദ്ധര്‍ക്കും 34 നിരീക്ഷകര്‍ക്കും പുറമേ, 2 മുസ്ലീം-യഹൂദ മതനേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇറാനില്‍നിന്നുള്ള ക്രൈസ്തവ-ഇസ്ലാം സംവാദിത സംഘത്തിലെ അംഗം, സെയ്ദ് മുസ്തഫാ സമ്മാക്ക്, അമേരിക്കയില്‍നിന്നുമുള്ള യഹൂദമത സംവാദങ്ങള്‍ക്കായുള്ള അന്തര്‍ദേശിയ കമ്മറ്റിയുടെ ഡയറക്ടര്‍, ഡേവിഡ് റോസെന്‍ എന്നിവരാണ് വത്തിക്കാനില്‍ ഒക്ടോബര്‍ 10-ാം തിയതി ഞായറാഴ്ച ആരംഭിക്കുന്ന സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുസ്ലീം-യഹൂദ മതനേതാക്കള്‍. ഒക്ടോബര്‍ 24-ന് സമാപിക്കുന്ന സിനഡ് സമ്മേളനത്തിന്‍റെ മുഖ്യപ്രമേയം, മദ്ധ്യപൂര്‍വ്വദേശത്തെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയും സാക്ഷൃവും എന്നതായിരിക്കും.







All the contents on this site are copyrighted ©.