2010-10-06 19:39:04

കുടിയേറ്റ സംരക്ഷണം
മനുഷ്യാവകാശപരം


6 ഒക്ടോബര്‍ 2010
ആഗോളതലത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇല്ലാതായി വരുന്ന സംരക്ഷണം അടിയന്തിരമായി അന്വേഷിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ജെനീവായിലെ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുംവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ കമ്മിഷന്‍റെ 61-ാാം പ്രവര്‍ത്തന സമിതിയോഗത്തെ ഒക്ടോബര്‍ 5-ാം തിയതി, ചൊവ്വാഴ്ച അഭിസംബോധനചെയ്യുകയായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി.
ഐക്യരാഷ്ട്ര സംഘടയുടെ ഈ മേഖലയിലുള്ള പ്രവര്‍ത്തനത്തിന്‍റെ 60-ാം വാര്‍ഷീകാവസരത്തില്‍ കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായുള്ള ആഗോള കര്‍മ്മപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനരീക്ഷകന്‍ ചൂണ്ടിക്കാട്ടി.
2009-ാമാണ്ടില്‍ 60 രാജ്യങ്ങളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുടിയേറ്റക്കാരുടെ യാതനയുടെ കഥകളും, ഇതര രാഷ്ടട്രങ്ങളിലെ ഇനിയും അറിയപ്പെടാത്ത സംഭവങ്ങളും അടിയന്തിരമായ ശ്രദ്ധ ആവശ്യപ്പെടുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തെ അറിയിച്ചു.
ഹായ്ത്തിയിലും പാക്കിസ്ഥാനിലും പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട് കുടിയേറ്റത്തിന്‍റെ അടിയന്തിരാവസ്തയില്‍ കഴിയുന്ന അനേകായിരങ്ങളുടെ അവസ്ഥ മനുഷ്യവകാശ പരമാണെന്ന് ഐക്യരാഷ്ട്ര സംഘടയുടെ ജനീവാ ആസ്ഥാനത്തെ വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.