2010-10-02 10:42:30

 ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സാന്തെജീദിയോ സമൂഹത്തിന്‍റെ സ്ഥാപകന്‍ പ്രൊഫ. അന്ത്രയാ റിക്കാര്‍ദിയുമായി കൂടിക്കാഴ്ച നടത്തി.


30.09.10

സെപ്റ്റംബര്‍ 30-ാം തീയതി നടന്ന കൂടിക്കാഴ്ചയില്‍ സാന്തെജീലിയോ സമൂഹത്തിന്‍റ‍െ അധ്യക്ഷന്‍ Marco Impagliazzo, Terni – Narni- Amelia മെത്രാന്‍ Bishop Vincezo Paglia എന്നിവരും സന്നിഹിതരായിരുന്നു. ദാരിദ്ര്യപ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്ത ഈ കൂടിക്കാഴ്ചയില്‍ സമീപകാലത്ത് യൂറോപ്പിലും, ലോകമെമ്പാടും ഉടലെടുത്തിട്ടുള്ള സാമ്പത്തിക പ്രതിസന്ധികളെ വിലയിരുത്തുകയും, സമൂഹം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നല്കിവരുന്ന സേവനങ്ങള്‍ വ്യാപകമാക്കുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു.

ആദ്യക്രൈസ്തവ സമൂഹത്തിന്റെയും വി. ഫ്രാന്‍സിസ് അസ്സീസിയുടെയും ആത്മീയചൈതന്യത്തെ അടിസ്ഥാനമാക്കി 1968 –ല്‍ ആരംഭിച്ച സാന്ത‍െജീദിയോ സമൂഹം പ്രൊഫ. അന്ത്രയാ റിക്കാര്‍ദി തന്‍റെ 20-ാം വയസ്സില്‍ സ്ഥാപിച്ചതാണ്. വചനം കേള്ക്കുകയും വചനാനുസരണം ജീവിക്കുകയും ചെയ്യുക എന്ന ലക്ഷൃത്തോടെ സ്ഥാപിതമായ ഈ സമൂഹം ഇന്ന് 4 ഭൂഖണ്ഡങ്ങളില്‍ 70 രാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിവരുന്നു.







All the contents on this site are copyrighted ©.