2010-09-30 20:12:32

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


27.09.2010

ലത്തീന്‍ റീത്തിലെ ആരാധനക്രമപ്രകാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിച്ച സുവിശേഷ ഭാഗത്തെക്കുറിച്ചുള്ള സുവിശേഷ പരിചിന്തനമാണ് ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പ് മാര്‍പാപ്പ നല്‍കിയത്. (ലൂക്കായുടെ സുവിശേഷം 16-ാം അദ്ധ്യായം 19 – 30 വരെയുള്ള വാക്യങ്ങള്‍)

ഇന്നത്തെ സുവിശേഷത്തില്‍ ധനവാന്‍റയും ലാസറിന്‍റെയും ഉപമയാണ് യേശു പറയുന്നത്. ധനവാന്‍ ആഡംബരത്തിലും സ്വാര്‍ത്ഥതയിലും മുഴുകി ജീവിച്ച് മരണശേഷം നരകത്തിലെത്തിച്ചേരുന്നു. ദരിദ്രനാകട്ടെ ധനവാന്‍റെ മേശയില്‍ നിന്ന് വീണ അപ്പക്കഷണങ്ങള്൯ക്കൊണ്ട് വിശപ്പടക്കി ജീവിച്ചു. അവന്‍ മരിച്ചപ്പോള്‍ ദൈവദൂതന്മാര്‍ അവനെ ദൈവരാജ്യത്തിലേക്ക്, വിശുദ്ധരുടെ സാന്നിധ്യത്തിലേക്ക് സംവഹിച്ചു. ദരിദ്ര്യര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല് സ്വര്‍ഗ്ഗരാഝ്യം അവരുടേതാണ് എന്ന് യേശു തന്‍റെ ശിഷ്യരോട് പ്രഖ്യാപിച്ചിരുന്നല്ലോ. പക്ഷേ ഈ ഉപമയിലെ സന്ദേശം അതില് കുടുതലായി പറയുന്നുണ്ട്. നാം ഈ ലോകത്തായിരിക്കുമ്പോള്‍ വി. ലിഖിതങ്ങളിലൂട‍ നമ്മോട് സംസാരിക്കുന്ന യേശുവിനെ ശ്രവിക്കുകയും അവിടുത്തെ ഹിതം അനുസരിച്ച് ജീവിക്കുകയും വേണം. അല്ലാത്തപക്ഷം മരണശേഷം മനസ്തപിക്കുന്നത് വളരെ വൈകിപ്പോയേക്കാം.

അങ്ങനെ രണ്ടു കാര്യങ്ങളാണ് ഈ ഉപമയിലൂടെ പറയുന്നത്. ഒന്നാമതായി ദൈവം ദരിദ്രരെ സ്നേഹിക്കുകയും അവഹേളനങ്ങളില്‍ നിന്ന് അവരെ കരകയറ്റുകയും ചെയ്യുന്നു. രണ്ടാമത്തെ കാര്യം നമ്മുടെ നിത്യലക്ഷൃം നമ്മുടെ മനോഭാവങ്ങളാല്‍ രൂപപ്പെടുന്നു. നിത്യജീവനിലെത്തിച്ചേരാന്‍ ദൈവം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്ന വഴി പിന്തുടരേണ്ടത് നമ്മളാണ്. സ്നേഹത്തിന്‍റെ വഴിയാണ് ദൈവം നമ്മുക്ക് കാണിച്ചു തരുന്നത്. സ്നേഹംമെന്നു പറയുന്നത് വെരും ഒരു വികാരമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സേവനം- ക്രിസ്തുവിന്‍റെ ഉപവിയാണ് വിവഷിക്കുന്നത്.

സന്തോഷകരമായ ഒരു യാദൃശ്ചികതയെന്നവണ്ണം തിങ്കളാഴ്ച ആരാധനക്രമത്തില്‍ വിന്‍സെന്‍റ് ഡി പോളിനെയാണ് നാം അനുസ്മരിക്കുന്നത്. കത്തോലിക്ക ഉപവി സംഘടനകളുടെ മാദ്ധ്യസ്ഥനായ അദ്ദേഹം മരിച്ചിട്ട 350 വര്‍ഷം തികയുകയാണ്. 1600 കളില്‍ അദ്ദേഹം ഫ്രാന്‍സില്‍ ഏറ്റവും ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം നിലനില്ക്കെ സ്വപരിശ്രമത്താല്‍ അവര്‍ തമ്മില്‍ സംസര്‍ഗ്ഗമുണ്ടാക്കി. ഒരു വൈദികനെന്ന നിലയില്‍ കുലീനരുടേയും ഗ്രാമീണരുടേയും തെരുവുകളില്‍ ജീവിക്കുന്നവരുടേയും ഇടയിലേക്ക് കടന്നു ചെല്ലാന്‍ അദ്ദേഹത്തിന് സാധിച്ചു. ക്രസ്തു സ്നേഹത്താല്‍ പ്രചോദിതനായ വി. ഡിപോളിന് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സ്ഥിരമായ ഒരു സേവനസംഘത്തെ രൂപീകരിക്കുവാന്‍ സാധിച്ചു. തങ്ങളുട‍ സമയവും സമ്പത്തും പാവപ്പെട്ടവര്‍ക്കുവേണ്ടി നീക്കി വച്ച സ്ത്രീകളുടെ ചാരിറ്റീസ് എന്നറിയപ്പെടുന്ന ചെറിയ സംഘടനകള്‍ സ്ഥാപിച്ചു. ഈ വനിതകളില്‍ ചിലര്‍ ദൈവത്തിനും ദരിദ്രര്‍ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെയാമ് സി. ലൂസിയാ മാരിലാക്കിനൊടൊപ്പം ഡി. പോള്‍ ലോകത്തില്‍ ദരിദ്രര്‍ക്കും രോഗികള്‍ക്കു നടുവില്‍ തങ്ങളുടെ സമര്‍പ്പണ ജീവിതം നയിക്കുന്ന ഉപവിയുടെ പുത്രിമാര്‍ എന്ന സംഘടന സ്ഥാപിച്ചു.

പ്രിയ സുഹൃത്തുക്കളെ സ്നേഹം , യഥാര്‍ത്ഥ സ്നേഹത്തിനു മാത്രമെ ആനന്ദം നല്കുവാന്‍ സാധിക്കുകയുള്ളു. ഇതിന്‍റെ മറ്റൊരു സാക്ഷിയാണ്
ശനിയാഴ്വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട യുവതി. 1971-ല്‍ ജനിച്ച ഇറ്റാലിയന്‍ യുവതി ക്യാര സദാനോയണ് ആ യുവതി. പത്തൊമ്പത് വയസ്സാകുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ ക്യാര, എല്ലാവരിലേക്കും പ്രകാശം പരത്തിയ ക്യാര ലൂച്ചേ – പ്രകാശത്തിന്‍റെ ക്യാര – എന്നാണ് അറിയപ്പെട്ടിരുന്നത്. അവളുടെ ഇടവകയും അവള്‍ അംഗമായിരുന്ന ഫോക്കുലാരെ പ്രസ്ഥാനവും ഇപ്പോള്‍ ആഹ്ലാദിക്കുകയാണ്. അവളില്‍ ക്രൈസ്തവ അനുരൂപ്യം കണ്ടെത്തുന്ന എല്ലാ യുവജനങ്ങളുടെയും ആഘോഷമാണത്.

ദൈവഹിതത്തോട് പൂര്‍ണ്ണ ഐക്യത്തിലായിരുന്ന അവളുടെ അന്തിമവാക്കുകള്‍ ഇപ്രകാരമായിരുന്നു. ,, അമ്മേ ഞാന്‍ പോകുന്നു. അമ്മ ആനന്ദത്തോടെയിരിക്കണം, കാരണം ഞാന്‍ ആനന്ദവതിയാണ്.

നമ്മുക്ക്ദൈവത്തെ സ്തുതിക്കാം. കാരമം അവിടുത്തെ സ്നേഹം തിന്മയേക്കാളും മരണത്തെക്കാളും ശക്തമാണ്. ബുദ്ധിമുട്ടുകള്‍ക്കും സഹനത്തിനും ഇടയിലൂടെ ക്രിസ്തുവിനെ സ്നേഹിക്കാനും , ജീവിതത്തിന്‍റെ മനോഹാരിത കണ്ടെത്താനും യുവജനങ്ങളെ നയിക്കുന്ന പരി. കന്യകാമറിയത്തിനും നന്ദി പറയാം.

ഈ വാക്കുകളെ തുടര്‍ന്ന് മാര്‍പ്പാപ്പ ത്രികാല പ്രാര്‍ത്ഥന ആരംഭിച്ചു. അവിടെ സന്നിഹിതരായിരുന്നവര്‍ക്കെല്ലാം തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്കികൊണ്ടാണ് മാര്‍പ്പാപ്പ പ്രാര്‍ത്ഥന അവസാനിപ്പിച്ചത്.







All the contents on this site are copyrighted ©.