2010-09-30 20:33:30

ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച്
യൂറോപ്യന്‍ പാര്‍ലിമെന്‍റ് പഠിക്കുമെന്ന്


30 സെപ്തംമ്പര്‍ 2010
ആഗോളതലത്തിലുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് യൂറോപ്യന്‍ പാര്‍ലിമെന്‍റ് ചര്‍ച്ചചെയ്യുന്നു. ക്രൈസ്തവവിശ്വാസത്തിന്‍റെയും മതത്തിന്‍റെയുംപേരില്‍ ആഗോളതലത്തില്‍ നടക്കുന്ന പീഡനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടാണ്, യൂറോപ്യന്‍ യൂണിയനിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘടനയായ കൊമ്മീച്ചേ COMECE Commission of the Episcopal Conference of Europe-ന്‍റെയും ഇതര കത്തോലിക്കാ സന്നദ്ധ സംഘടകളുടെയും ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്‍റ് ഒക്ടോബര്‍ 5-ാം തിയതി ക്രൈസ്തവപീഡനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത്. യൂറോപ്പില്‍ മാത്രമല്ല, മതസ്വാതന്ത്ര്യമെന്ന മനുഷ്യന്‍റെ അടിസ്ഥാന അവകാശത്തെ അവഗണിച്ചുകൊണ്ട് ആഗോളതലത്തില്‍ പലേതരത്തില്‍ നടക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ ഇനിയും കണ്ടില്ലെന്നു നടിക്കുവാന്‍ യൂറോപ്യന്‍ യൂണിയനാവില്ലെന്നും, ആഗോളതലത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുവാനുള്ള പിരിശ്രമങ്ങളില്‍ തങ്ങളും സഹകരിക്കുമെന്നും, സെപ്തംമ്പര്‍ 28-ാം തിയതി യൂറോപ്യന്‍ യൂണിയനിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘടനായ കൊമ്മേച്ചേ പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ വെളിപ്പെടുത്തി. മെത്രാന്‍ സംഘത്തിനുവേണ്ടി സെക്രട്ടറി ജൊഹാന്നാ തുസേല്‍ യൂറോപ്പിലെ കത്തോലിക്കാ സ്ഥാപനങ്ങളുടെ പേരിലുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍, കേരളത്തില്‍നിന്നും തൊടുപുഴയിലെ ന്യൂമാന്‍ കോളെജിന്‍റെ പ്രിന്‍സിപ്പാള്‍, ഡോ. റ്റി. എം. ജോസഫ് ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ സാഹചര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രസ്താവന സ്ഥിരീകരിച്ചു.







All the contents on this site are copyrighted ©.