2010-09-27 19:40:54

മദ്ധ്യപൂര്‍വ്വദേശങ്ങള്‍ക്കായുള്ള
സനഡുസമ്മേളനം ഒരുക്കങ്ങളായി


27 സെപ്തംമ്പ‍ര്‍ 2010
ആസന്നമാകുന്ന മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടയുള്ള പ്രത്യേക സമ്മേളനത്തിന് ഒരുക്കമായി രണ്ടാഴ്ച നീണ്ടുനില്ക്കുന്ന സാംസ്കാരിക- മാധ്യമ മാമാങ്കം റോമില്‍ നടത്തപ്പെടുന്നു. സഭയുടെ കൂട്ടായ്മയും സാക്ഷൃവും എന്ന മുഖ്യപ്രമേയവുമായിട്ടാണ് സിനഡ് സമ്മേളനം ഒക്ടോബര്‍ 10-മുതല്‍ 24-വരെ തിയതികളില്‍ റോമില്‍ ആരംഭിക്കുന്നത്. സിനഡിനു സമാന്തരമായും സിനഡിന്‍റെ വിഷയങ്ങളിലേയ്ക്കും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ പുരാതന സഭകളിലേയ്ക്കും കൂടുതല്‍ വെളിച്ചു വീശുവാനാണ് സാംസ്കാരിക പരിപാടികള്‍ റോമില്‍, വിവിധ വേദികളിയായി നടത്തപ്പെടുന്നതെന്ന് സെപ്തംമ്പര്‍ 23-ാം തിയതി പുറത്തിറക്കിയ ഒരു പത്രപ്രസ്താവനയില്‍ സംഘാടകര്‍ വെളിപ്പെടുത്തി. വിശുദ്ധ സ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സംഘടനയും, ഇറ്റലിയിലെ കത്തോലിക്കാ ഐക്യവേദിയും ചേര്‍ന്നാണ്, രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഈ പരിപാടികള്‍ റോമില്‍ സംഘാടിപ്പിച്ചിരിക്കുന്നത്. മദ്ധ്യപൂര്‍വ്വദേശങ്ങളിലെ വൈവിധ്യമാര്‍ന്ന സഭകളുടെ ചരിത്രവും അവിടത്തെ കത്തോലിക്കരുടെ ജീവിയാഥാര്‍ത്ഥ്യങ്ങളും ഈ പരിപാടികളിലൂടെ വ്യക്തമാക്കുമ്പോള്‍, കിഴ്ക്കസഭകളുടെ തനിമയാര്‍ന്ന സ്വഭാവം ദൈവശാസ്ത്രപരമായി മനസ്സിലാക്കാനും ഈ പ്രദര്‍ശന പരിപാടികള്‍ സഹായകമാകുമെന്ന് പ്രസ്താവന വ്യക്തമാക്കി.







All the contents on this site are copyrighted ©.