2010-09-27 19:15:05

അയോദ്ധ്യാ-ബാബ്റി മസ്ജിത് വിധിയില്‍
സംയമനം പാലിക്കണമെന്ന് മതനേതാക്കള്‍


27 സെപ്തംമ്പര്‍ 2010
നീട്ടിവച്ചിരിക്കുന്ന അയോദ്ധ്യാ ബാബ്റി മസ്ജിത് വിധിയെക്കുറിച്ച് ഇനിയും സംയമനം പാലക്കിണമെന്ന് ഇന്ത്യയിലെ വിവിധ മതനേതാക്കള്‍
അല്ലഹബാദ് ഹൈക്കോടതി സെപ്തംമ്പര്‍ 24-ന് നിശ്ചയിച്ചിരുന്ന അയോദ്ധ്യാ- ബാബ്റി മസ്ജിത് വിധി നീട്ടിവച്ചിരിക്കുകയാണെങ്കിലും, തുടര്‍ന്നും സംയമനം പാലികേണ്ടതാണെന്ന് ഭാരതത്തിലെ മതവിശ്വാസികളോട് സെപ്തംബര്‍
26-ാം തിയതി ഞായറാഴ്ച ഡെല്‍ഹിയില്‍ചേര്‍ന്ന വിവധ മതനേതാക്കളുടെ സമ്മേളനം വിവിധ നേതാക്കളുടെ സമ്മേളനം ആഭ്യര്‍ത്ഥിച്ചു.
അല്ലഹബാദ് ഹൈക്കോടതി പ്രഖ്യാപിക്കുവാന്‍ പോകുന്ന വിധിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായാല്‍‍ത്തന്നെയും അത് സുപ്രീംകോടതിയില്‍ പനഃര്‍പരിശോധിക്കുവാന്‍ അവസരമുണ്ടെന്നും, സമൂഹങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കാവുന്ന യാതൊരു അക്രമപ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കരുതെന്നും മതനേതാക്കള്‍ ജനങ്ങളോട് ആഹ്വാനംചെയ്തു.
ആധുനീക സാങ്കേതികതയില്‍ വളരുന്ന ഒരു വന്‍ശക്തിയായി ലോകം മാനിക്കുന്ന ഭാരതത്തില്‍ ഉണ്ടായേക്കാവുന്ന ഒരു അഭ്യന്തര കലഹം നമ്മുടെ സാമ്പത്തികശേഷിയെ തകര്‍ക്കുക മാത്രമല്ല, അന്തര്‍ദേശീതലത്തില്‍ നിലവിലുള്ള മതിപ്പിന് സാരമായ ആഘാതമേല്‍പ്പിക്കുമെന്നും മതനേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഏതാനും സമൂഹ്യവിരുദ്ധരുടെയോ മതമൗലികവാദികളുടെയോ പ്രകോപനങ്ങള്‍ക്ക് വശംവദരാവാതെ നാടിന്‍റെ ഭദ്രതയും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന് വിവധ മതനേതാക്കള്‍ ഒപ്പുവച്ച പ്രത്യേകവിജ്ഞാപനത്തിലൂടെ ആഹ്വാനംചെയ്തു.
ആര്യസമാജത്തിന്‍റെ പ്രതിനിധി സ്വാമി അഗ്നിവേശ്, ഹരിദ്വാറിലെ
സ്വാമി ആവദേശ്, ഋഷികേശിലെ സ്വാമി ചിതാനന്ദ, ഡെല്‍ഹി കത്തോലിക്കാ സഭാ വക്താവ് ഫാദര്‍ ഡോമിനിക്ക് ഇമ്മാനുവേല്‍, ഡെല്‍ഹിയിലെ മൗളാനാ മുഹമ്മദ് മദനി, ജമെയ്ത്തി ജലേമയുടെ മുജീബ് ഫറൂക്ക്, ജൈനമതപ്രതിനിധി വിവേക് മുനി എന്നിവരാണ് വിവിധ മതങ്ങളെ പ്രതിനിധീകരിച്ചത്.







All the contents on this site are copyrighted ©.