2010-09-27 19:55:08

അണ്വായുധ വിമുക്തമായ
നവലോകത്തിന്‍റെ പ്രത്യാശ


27 സെപ്തംമ്പര്‍ 2010
ഐക്യ രാഷ്ട്ര സംഘടയുടെ ആഗോള-നിരായൂധീകരണ പദ്ധതിയില്‍ രാഷ്ട്രങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണം മനുഷ്യകുലത്തിന്‍റെ അവകാശമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി വിയന്നായിലെ പ്രത്യേക സമ്മേളനത്തില്‍ പ്രസ്താവിച്ചു. സെപ്തംബര്‍ 21-ാം തിയതി ചൊവ്വാഴ്ച വിയന്നായില്‍വച്ചു നടന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജെന്‍സിയുടെ 54-ാം പൊതുസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട, അണ്വായുധ നിയന്ത്രണ ഉടമ്പടിയെക്കുറിച്ചുള്ള പ്രമേയത്തോട് പ്രിതികരിക്കുകയായിരുന്നു വ്ത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ്, എത്തോരെ ബലേസ്ത്രോ.
സാങ്കേതികത, സുരക്ഷിത്വം, തെളിവെടുപ്പ് എന്നീ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ആണവര്‍ജ്ജ ഏജേന്‍സിയുടെ നേട്ടങ്ങളിലുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സന്തോഷം രേഖപ്പെടുത്തിയ ആര്‍ച്ചുബിഷപ്പ് എത്തോരെ, ഇതില്‍ ഏറ്റെടുക്കേണ്ടിവരുന്ന വെല്ലുവിളികള്‍ ഇനിയും ഏറെയാണെന്നും സമ്മേളനത്തെ അനുസ്മരിപ്പിച്ചു.
ആണവ-നിരായുധീകരണത്തിനും, ആണവശക്തി ക്രിയാത്മകമായും സമാധാനപരമായും ഉപയോഗിക്കുന്നതിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന ആന്താരാഷ്ട്ര സംഖ്യത്തിന്‍റെ ഏക നൈയ്യാമിക ഉപാധിയാണ്, ആണവശക്തി-നിയന്ത്രണ ഉടമ്പടി Nuclear non-proliferation treaty NTP- യെന്ന്, അദ്ദേഹം ചൂണ്ടിക്കാട്ടി. അണ്വായുധ വിമുക്തമായ ഒരു നവലോകത്തിന്‍റെ സാക്ഷാത്ക്കാരത്തിനായി ഈ ഉടമ്പടിയെ പിന്‍താങ്ങേണ്ടതും പ്രാവര്‍ത്തീകമാക്കേണ്ടതും അനിവാര്യമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.